-
ഇന്ദിരാഗാന്ധിയായി വിദ്യാ ബാലൻ

വിവാഹശേഷവും വ്യത്യസ്തതയ്ക്കു പിന്നാലെയുള്ള വിദ്യാബാലന്രെ അലച്ചിൽ അവസാനിച്ചിട്ടില്ല. കഥാപാത്രങ്ങൾ എപ്പോഴും വ്യത്യസ്തത പുലർത്തി മികച്ചു നിൽക്കണമെന്നത് താരത്തിന്രെ ആഗ്രഹമാണ്. ആ ആഗ്രഹമാണ് താരത്തെ ഡേർട്ടി പിക്ചർ, കഹാനി തുടങ്ങിയ കലാമൂല്യമുള്ള സിനിമകളുടെ ഭാഗമാക്കിയതും.
ഇന്ദിരാഗാന്ധിയുടെ ജീവിതത്തെ കുറിച്ചുള്ള സിനിമയിൽ വിദ്യ അഭിനയിക്കുന്നു എന്നൊരു വാർത്ത സിനിമാ ലോകത്ത് ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ അത് ശരിയല്ലെന്നായിരുന്നു താരത്തിന്രെ പക്ഷം. എന്നാൽ പ്രശസ്തയായ ഒരാളുടെ ജീവിതവുമായി ബന്ധമുള്ള ചിത്രം താൻ ചെയ്യുന്നുണ്ടെന്ന് ബോളിവുഡ് സുന്ദരി ഇപ്പേൾ വ്യക്തമാക്കിയിരിക്കുകയാണ്.
അത് ആരെക്കുറിച്ചുള്ള സിനിമയാണ് എപ്പോൾ ചിത്രീകരണം തുടങ്ങും എന്ന കാര്യത്തെ കുറിച്ച് ഒന്നും പുറത്തു പറയില്ലെന്ന് വിദ്യ പറഞ്ഞു. സിനിമയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ വ്യക്തമാക്കുമെന്ന് താരം അഭിപ്രായപ്പെട്ടു.
യു.ടി.വി നിർമ്മാണ കന്പനി ഉടമ സിദ്ധാർത്ഥ് റോയ് കപൂറിന്രെ ജീവിതസഖിയായതിനു ശേഷം സിനിമയിൽ നിന്നും കുറച്ചു നാൾ മാറി നിൽക്കുകയായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട ഇടവേള അവസാനിച്ചുവെന്നും താൻ ഇനി അഭിനയത്തിന്രെ തിരക്കുകളിലേയ്ക്ക് വീഴുകയാണെന്നും വിദ്യ പറഞ്ഞു. കാഹനി എന്ന സിനിമയുടെ രണ്ടാം ഭാഗം ചെയ്യുന്നതിന്രെ തയ്യാറെടുപ്പിലാണ് വിദ്യ. ചിത്രത്തിന്രെ സംവിധായകൻ സുജോയ് ഘോഷ് ഇപ്പോൾ ലണ്ടനിലാണെന്നും അദ്ദേഹം തിരിച്ചെത്തിയാൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും വിദ്യാ ബലൻ പറഞ്ഞു.
Vidya Balan
Keywords: vidya balan, vidya balan gallery, vidya balan images, vidya balan photos, vidya as indira gandhi, indira gandhi vidya balan
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks