-
സുരേഷ്ഗോപി ഇനി മോഹന്*ലാല്* ചിത്രത്തില്*

2012 സുരേഷ്ഗോപിയെ സംബന്ധിച്ച് ഒരുപോലെ ആഹ്ലാദത്തിന്*റെയും നിരാശയുടെയും വര്*ഷമായിരുന്നു. ‘നിങ്ങള്*ക്കുമാകാം കോടീശ്വരന്*’ എന്ന ടി വി പരിപാടിയിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടം കവരാന്* സുരേഷിനായി. എന്നാല്* സിനിമയില്* തീരെ തിളങ്ങാനായതുമില്ല. വലിയ പ്രതീക്ഷയുണ്ടായിരുന്ന ‘ദി കിംഗ് ആന്*റ് ദി കമ്മീഷണര്*’ തകര്*ന്ന് തരിപ്പണമായി.
മമ്മൂട്ടിയും സുരേഷ്ഗോപിയും ഒന്നിച്ച ചിത്രമായിരുന്നു കിംഗ് ആന്*റ് കമ്മീഷണര്*. വളരെ ബുദ്ധിമുട്ടിയാണ് ഷാജി കൈലാസും രണ്*ജി പണിക്കരും ആ കോമ്പിനേഷന്* സാധ്യമാക്കിയെടുത്തത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കില്ലെന്ന് പ്രതിജ്ഞയെടുത്തിരുന്ന സുരേഷ്ഗോപിയെ ഏറെ നിര്*ബന്ധിച്ച് ആ പ്രൊജക്ടിലേക്ക് കൊണ്ടുവരികയായിരുന്നു. എന്നാല്* വെറും ഡയലോഗ് നാടകം മാത്രമായി കിംഗ് ആന്*റ് കമ്മീഷണര്* മാറിയപ്പോള്* അത് സുരേഷ്ഗോപിയുടെ കരിയറിലെ വലിയ തിരിച്ചടിയായി.
എന്തായാലും ഈ വര്*ഷവും ഒരു മെഗാപ്രൊജക്ടിന്*റെ ഭാഗമാകാനൊരുങ്ങുകയാണ് സുരേഷ്ഗോപി. ബി ഉണ്ണികൃഷ്ണന്* സംവിധാനം ചെയ്യുന്ന ‘മിസ്റ്റര്* ഫ്രോഡ്’ എന്ന ചിത്രത്തില്* മോഹന്*ലാലിനൊപ്പമാണ് തുല്യ പ്രാധാന്യമുള്ള വേഷത്തില്* സുരേഷ്ഗോപി വരുന്നത്. ആറുകോടിയോളം മുതല്*മുടക്കിയൊരുക്കുന്ന ഈ സിനിമ എ വി അനൂപാണ് നിര്*മ്മിക്കുന്നത്.
‘One Man... Many Faces' എന്നാണ് ചിത്രത്തിന്*റെ ടാഗ്*ലൈന്*. ഏറെ നെഗറ്റീവ് ഷേഡുകളുള്ള ഒരു കഥാപാത്രത്തെയായിരിക്കും മോഹന്*ലാല്* ഈ ചിത്രത്തില്* അവതരിപ്പിക്കുക. റഷ്യ ഉള്*പ്പടെയുള്ള വിദേശ രാജ്യങ്ങളിലാണ് ഈ സിനിമ ചിത്രീകരിക്കുക. ചിരിച്ചുകൊണ്ട് ചതിക്കുന്ന, കൌശലക്കാരനായ ഒരു മനുഷ്യനായാണ് ഈ ചിത്രത്തില്* മോഹന്*ലാല്* അഭിനയിക്കുന്നത്. മാര്*ച്ചില്* മിസ്റ്റര്* ഫ്രോഡ് ചിത്രീകരണം ആരംഭിക്കും.
‘ക്രിസ്ത്യന്* ബ്രദേഴ്സ്’ എന്ന ചിത്രത്തിലാണ് മോഹന്*ലാലും സുരേഷ്ഗോപിയും അവസാനം ഒന്നിച്ചത്. ആ സിനിമ മെഗാഹിറ്റായിരുന്നു.
More stills
Keywords:Suresh Gopi,Mohanlal,Mister Fraud,Christian Brothers,The King and Commissioner,Malayalam filmnews,Mammootty
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks