മുനിഞ്ഞു കത്തുന്ന കരിന്തിരി
വീണ്ടും വീണ്ടും പുകച്ചാണ്
ഞാന്* നിന്*റെ സ്വപ്നങ്ങളില്* ചായം തേച്ചത്
വറ്റിത്തുടങ്ങിയ ഞരമ്പുകളിലെ
അവസാനത്തെ തുള്ളിയും ഊറ്റിയെടുത്താണ്
ഞാന്* നിന്*റെ ദാഹമകറ്റിയത്
വിശപ്പ്* കത്തുന്ന മാംസങ്ങളിലെ
എരിവും പുളിയും ഒളിപ്പിച്ചുവെച് ചാണ്
ഞാന്* നിന്നെ ഊട്ടിയത്
ഇന്നിപ്പോള്*
വിശപ്പൊതുങ്ങി
ദാഹമകന്ന്..
നിറമുള്ള സ്വപ്നങ്ങളില്*
നീയെന്നെ പരിക്കുകള്* ഏല്*പ്പിക്കുന്ന ു
ഈ പരിക്കുകളില്* നിന്നെല്ലാം ഞാന്* പ്രണയിക്കാന്* പഠിക്കുന്നു


Keywords:ninte niramulla swapnangal,song,poems,kavithakal