ഉണരുമാ സ്വപ്നത്തിന്*
ശീലുകള്* കൊണ്ടെന്*.....
മനസ്സിലൊരായിരം
സാരങ്ങള്* ചൂഴ്ന്നിറങ്ങി.. ..
പൊരുള്* തേടി അലയുമ്പോള്*
അറിഞ്ഞതില്ല ചെന്നെത്തു
മതു എന്നിലായ് ചേരുമെന്നു ..

ചേരുന്നു വര്*ഷവും ഗ്രീഷ്മവും
ഒരു പോലെ മാറി നിന്*
സ്നേഹ സ്പര്*ശനങ്ങള്*. ...
ചേരുന്നു ഹര്*ഷമായ് ആത്മ
സ്പര്*ശമായ് നിന്*
ദീപ്ത സ്പന്തനങ്ങള്* ......

നീലിമയില്* മഴവില്ലു
മായാതെ നില്*ക്കുന്നു ഒരു
ഒരു മാത്ര ചിത്രം വരക്കുന്നപോല്*. .
അരികിലായ് ഹിമ കണം
തുള്ളിതെറിക്കുന ്നു ഒരു
മാത്ര തണുവായ് ചേരുന്നപോല്*...

എരിയുന്ന മുള്*കാടും ഒളി മിന്നും
പുല്*ക്കാടും താണ്ടി എത്തുമ്പോഴും
അറിയുന്നില്ല എന്തിനു വേണ്ടി
അലയുന്നു എന്നതിന്നും .......
മിഴികള്* നിറച്ചും പുഞ്ചിരി
ചാലിച്ചും അനുഭൂതി പകര്*ന്നും
നിന്* കലാ വിസ്മയങ്ങള്*
അത്ഭുതം ചാലിച്ച കല്ലോലപോല്* ...

ദൂരങ്ങള്* ഇല്ലാ സഞ്ജാര സ്വപ്നം
മനമതിന്* ആഴിയില്*
മുങ്ങി എടുക്കുന്നു
നിര്*വൃതിയാം സാരംഗികള്*..
സ്വപ്നമിതുപോല്*
ഋതുക്കളില്* നിന്നും
പൊഴിയുന്ന നിശ്വാസസമോ..
അറിയില്ല എങ്കിലും ഹൃദയത്തില്*
അലിയുന്നു നിന്* സാരംഗികള്*... —


Keywords:sneha sparshanangal,poems,songs,kavithakal,ganangal