-
മലയാളത്തിന് ശ്രേഷ്ഠഭാഷ പദവി

മലയാളത്തിന് ശ്രേഷ്ഠഭാഷ പദവി ലഭിക്കുമെന്ന കാര്യം ഉറപ്പായി. ശ്രേഷ്ഠഭാഷാ പദവി നല്*കണമെന്ന് ആവശ്യപ്പെട്ടുള്ള ശുപാര്*ശ കേന്ദ്ര സാസ്കാരിക മന്ത്രാലയം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമര്**പ്പിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തില്* ഈ ശുപാര്*ശയ്ക്ക് അംഗീകാരം ലഭിച്ചേക്കും. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്*കുന്നതിന് ഉപസമിതിയും അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.
മലയാളത്തിന് ക്ലാസിക്കല്* പദവിക്ക് അര്*ഹതയില്ലെന്ന് സാഹിത്യ കലാ അക്കാദമിയുടെ ഭാഷാശാസ്ത്രവിഭാഗം കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് നേരത്തെ റിപ്പോര്*ട്ട് നല്*കിയത് വന്**പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ക്ലാസിക്കല്* പദവിക്ക് പരിഗണിക്കാവുന്ന പഴക്കം മലയാളത്തിനില്ലെന്ന ഭാഷാശാസ്ത്രവിഭാഗത്തിന്റെ അഭിപ്രായം. 1500 മുതല്* 2000 വര്*ഷം വരെ പഴക്കമുള്ള ഭാഷകള്*ക്കേ ക്ലാസിക്കല്* പദവി നല്*കാനാവൂ. മലയാളത്തിന് ഇത്രയും പഴക്കമില്ലെന്നാണ് സമിതിയുടെ അഭിപ്രായം.
പഴയ തമിഴിന്റെ പടിഞ്ഞാറന്* തീരഭാഷാ വകഭേദത്തില്*നിന്നാണ് മലയാളം രൂപപ്പെട്ടത്. ഈ വകഭേദം പ്രത്യേക ഭാഷയായത് എട്ടാം നൂറ്റാണ്ടിലോ ഒമ്പതാം നൂറ്റാണ്ടിലോ മാത്രമാണെന്നും സമിതി പറയുന്നു.
എന്നാല്* ക്ലാസിക്കല്* പദവിക്ക് ആവശ്യമായ മറ്റു മാനദണ്ഡങ്ങള്* മലയാളത്തിനുണ്ടെന്ന് സമിതി കണ്ടെത്തി. നിലവില്* സംസ്കൃതം, തമിഴ്, കന്നഡ, തെലുഗു ഭാഷകള്*ക്കാണ് ക്ലാസിക്കല്* പദവി ഉള്ളത്. കഴിഞ്ഞ എല്*ഡിഎഫ് സര്*ക്കാരാണ് മലയാളത്തിന് ക്ലാസിക്കല്* പദവി നേടിയെടുക്കാനുള്ള ശ്രമം തുടങ്ങിയത്.
A community photo gallery - BizHat.com Photo Gallery
Keywords:malayalam aksharangal,tamil,kannada,telugu,language department
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks