-
ആദ്യ ന്യൂജനറേഷന്* ചിത്രം 'വിഗതകുമാരന്* '-കമ

ന്യൂജനറേഷന്* സിനിമ എന്ന പ്രയോഗം ഒരു വിഭാഗം മാധ്യമങ്ങളുടെ സൃഷ്*ടിയാണെന്ന്* സംവിധായകന്* കമല്‍*. കുറച്ചു സിനിമകളെ ന്യൂജനറേഷന്* എന്നു പറഞ്ഞ്* കൊട്ടിഘോഷിക്കുമ്പോള്‍* മറ്റ്* സിനിമകളൊന്നും ശരിയല്ല എന്നൊരു തെറ്റിദ്ധാരണ പ്രേക്ഷകര്‍*ക്കിടയില്* പരക്കാനിതിടയാക്കും. സിനിമയുടെ ഉത്ഭവം തൊട്ടിന്നു വരെ സിനിമകളില്‍* കാലികമായ പലപല മാറ്റങ്ങളും പുതിയ പരീക്ഷണചിത്രങ്ങളും സംഭവിച്ചുകൊണ്ടേയിരിക്കുകയാണ്*. അങ്ങനെ നോക്കിയാല്‍* ആദ്യ ന്യൂജനറേഷന്* ചിത്രം 'വിഗതകുമാര'നാണെന്നും കമല്‍* പറഞ്ഞു.
ഹിന്ദിയിലും തമിഴിലും മറ്റും പുരാണകഥകള്‍* മാത്രം സിനിമയ്*ക്ക് വിഷയമായിരുന്ന കാലത്താണ്* ജെ.സി. ഡാനിയേല്‍* സാമൂഹ്യ പശ്*ചാത്തലത്തിലുള്ള ഒരു കഥയെ ആസ്*പദമാക്കി മലയാളത്തിലെ ആദ്യ ചലനചിത്രമായ വിഗതകുമാരന്* ഒരുക്കുന്നത്*. പുതിയ വിഷയങ്ങള്‍* അവതരിപ്പിക്കപ്പെടുമ്പോള്‍* പ്രേക്ഷകര്‍*ക്ക്* അതിനോട്* ആഭിമുഖ്യം തോന്നുന്നത്* കാലങ്ങളായുള്ള പ്രവണതയാണ്*. എന്നാല്‍* ഇന്നത്തെ ന്യൂജനറേഷന്* സിനിമ ലൈംഗികത തുറന്നു കാട്ടാനുള്ള വഴി മാത്രമാണെന്നും കമല്‍* അഭിപ്രായപ്പെട്ടു.
സെല്ലുലോയിഡിലൂടെ ചരിത്രത്തെ പുനര്‍* സൃഷ്*ടിക്കുവാനോ പുനരവതരിപ്പിക്കുവാനോ ശ്രമിച്ചിട്ടില്ലെന്നും പുനര്‍* വായന മാത്രമാണ്* നടത്തിയതെന്നും കമല്‍* പറഞ്ഞു. ചരിത്രത്തെ അതേപടി പകര്*ത്താന്* ശ്രമിച്ചാല്‍* അത്* ഡോക്യുമെന്ററി മാത്രമാവും. പല ചരിത്രസിനിമകളും പരാജയപ്പെടാനുള്ള കാരണം ഇതാണ്*. കഥാപാത്രങ്ങളുടെ വൈകാരിക ഭാവങ്ങളെ തീവ്രമായി ആവിഷ്*കരിക്കാനാണ്* സെല്ലുലോയിഡിലൂടെ ശ്രമിച്ചതെന്നും കമല്‍* പറഞ്ഞു. സത്യത്തില്‍* സെല്ലുലോയിഡിനെച്ചൊല്ലിയുണ്ടായ വിവാദങ്ങളെല്ലാം സിനിമയിലേക്ക്* കൂടുതല്‍* ആളുകളെ ആകര്*ഷിക്കുകയും അങ്ങനെ സിനിമയ്*ക്ക്
ഗുണകരമാവുകയുമാണ്* ചെയ്*തതെന്നും കമല്‍* പറയുന്നു.
അവാര്*ഡു വാര്*ത്ത കേട്ടപ്പോള്‍* അക്ഷരാര്*ത്ഥത്തില്* ഞെട്ടിപ്പോയി. അവാര്*ഡു സിനിമകള്‍* പ്രേക്ഷകര്‍*ക്കുള്ളതല്ല എന്ന ഒരു മുന്‍*വിധിയുടെ അടിസ്*ഥാനത്തില്‍* ജനങ്ങള്‍* അവാര്*ഡു സിനിമകളെ പലപ്പോഴും കയ്യൊഴിയുന്ന കാഴ്*ചയാണ്* കാണാറുള്ളത്*. അതിനാലാണ്* അവാര്*ഡു വാര്*ത്ത കേട്ടപ്പോള്‍* ഞെട്ടിപ്പോയത്*. സിനിമ ജനങ്ങള്‍* ഏറ്റെടുക്കുമ്പോഴാണ്* അത്* പൂര്*ത്തിയാകുന്നതെന്നും കമല്‍* അഭിപ്രായപ്പെടുന്നു.
'സെല്ലുലോയിഡി'നെ സിനിമയിലുള്ളവര്‍* തന്നെയാണ്* ആദ്യം വിമര്*ശിച്ചത്*. സിനിമയ്*ക്ക് പറ്റിയ വിഷയമല്ലെന്നായിരുന്നു 'സെല്ലുലോയിഡി'നെക്കുറിച്ച്* ആലോചിച്ച്* തുടങ്ങുമ്പോള്‍* തന്നെ സിനിമാലോകത്തു നിന്ന്* ലഭിച്ച പ്രതികരണം. 'തനിക്ക്* വട്ടാണോ..?' എന്ന്* മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്* തന്നോട്* ചോദിച്ചുവെന്നും കമല്‍* തുറന്നു പറഞ്ഞു. ന്യൂജനറേഷന്* സിനിമയുടെ കാലത്ത്* ഇത്തരമൊരു സിനിമയ്*ക്ക് പ്രസക്*തിയില്ലെന്നായിരുന്നു മിക്കവരുടേയും വിമര്*ശനം.
മുരളീധരന്* സിനിമയെ സിനിമയായിക്കാണാന്‍* കഴിഞ്ഞതിനാലാണ്* സെല്ലുലോയിഡിനെപ്പറ്റിയുണ്ടായ വിവാദങ്ങള്‍* ഒടുങ്ങിയതെന്നും കമല്‍* പറഞ്ഞു. ചേലങ്ങാട്ട്* ഗോപാലകൃഷ്*ണനെഴുതിയ ജെ.സി. ഡാനിയേലിന്റെ ജീവിതകഥയില്‍* അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ പേര്* വ്യക്*തമായി പറയുന്നുണ്ട്*. പക്ഷേ സിനിമയില്‍* അതുപയോഗിച്ചില്ല. സിനിമയില്‍* ഭരണകൂടത്തിന്റെ പ്രതീകമായി മുഖ്യമന്ത്രിയെ പരാമര്*ശിച്ചുവെന്ന്* മാത്രം. പക്ഷേ ചിത്രത്തിലൊരിടത്തും കെ.കരുണാകരന്റെ പേര്* ഉപയോഗിച്ചിട്ടില്ല. ജെ.സി.ഡാനിയേലിന്* അത്തരമൊരു അനുഭവം ഉണ്ടായി എന്ന്* പറഞ്ഞില്ലെങ്കില്‍* അത്* കഥാപാത്രത്തോട്* ചെയ്യുന്ന അനീതിയായിപ്പോകുമെന്നതിനാലാണ്* അത്തരം ചിഹ്നം
ഉപയോഗിച്ചത്*. സിനിമ കാണാതെ സാംസ്*കാരിക മന്ത്രിയും കോണ്‍*ഗ്രസ്* നേതാക്കളും പ്രതികരിച്ചത്* ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
Celluloid
Keywords: newgeneration film vigathakumaran, celluloid, celluloid gallery, celluloid images, celluloid kamal
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks