-
രമ്യ വീണ്ടും നർത്തകിയാകുന്നു

മലയാളി നടിമാരില്‍* താന്‍* ഏറെ വ്യത്യസ്*തയാണെന്ന്* മുമ്പ്* പല തവണ രമ്യാ നമ്പീശന്* തെളിയിച്ചിട്ടുള്ളതാണ്*. ചാപ്പാകുരിശിലെ ചുംബനവും ട്രാഫികിലെ ഭര്*ത്താവിനെ ചതിക്കുന്ന പെണ്*കുട്ടിയുമെല്ലാം രമ്യയിലെ പ്ര?ഫണലിസ്*റ്റിനെ പല തവണ മലയാളികള്‍*ക്ക്* മുന്നില്‍* എത്തിച്ചു. അല്‍*പ്പംകൂടി മുന്നോട്ട്* കടന്ന്* ബാച്ച്*ലര്‍* പാര്*ട്ടിയില്* ഒന്നാന്തരം ഒരു ഐറ്റം നമ്പറിലൂടെയും താരം കയ്യടി നേടി. ഇനി രമ്യയെ കാണാന്‍* പോകുന്നത്* ഒരു സമ്പൂര്*ണ്ണ നര്*ത്തകിയുടെ വേഷത്തിലാണ്*.
മലയാളത്തിലെ മുന്‍* നിര നായികമാര്‍* മിന്നിമറഞ്ഞ ഒരു പരമ്പരാഗത നര്*ത്തകി വേഷമാണെന്ന്* കരുതരുത്*. സമീപകാലത്ത്* വലിയ പ്രചാരം സൃഷ്*ടിച്ച കണ്ടംപററി ഡാന്‍*സുമായിട്ടാണ്* രമ്യ പ്രേക്ഷകര്‍*ക്ക്* മുന്നിലേക്ക്* എത്തുന്നത്*. സാഹസികതയും മെയ്*വഴക്കവും ആവോളം വേണ്ട ഈ ഡാന്‍*സ്* ഇബ്രാഹിം സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത പുതിയ ത്രില്ലര്‍* ചിത്രത്തിലാണ്* രമ്യ പരീക്ഷിക്കുന്നത്*.
സമകാലീന നൃത്ത രൂപങ്ങളുടെയെല്ലാം ഒരു സങ്കലന രൂപമാണ്* കണ്ടംപററി ഡാന്‍*സ്*. വീണ എന്ന ഡാന്‍*സറായാണ്* രമ്യ ഈ ചിത്രത്തിലഭിനയിക്കുന്നത്*. ഇന്ദ്രജിത്ത്*, നിവിന്‍* പോളി, പ്രതാപ്* പോത്തന്*, ലെന തുടങ്ങിയവരാണ്* ഈ ചിത്രത്തിലെ മറ്റ്* പ്രധാന താരങ്ങള്‍*. അഞ്ചു വ്യത്യസ്*ത മേഖലകളില്‍* പ്രവര്*ത്തിക്കുന്നവര്* തമ്മില്‍* ഒരിക്കല്‍* യാദൃശ്*ചികമായി കണ്ടു മുട്ടുന്നതിനെത്തുടര്*ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ്* ഈ സസ്*പെന്‍*സ്* ത്രില്ലര്‍* ചിത്രം ദൃശ്യവത്*ക്കരിക്കുന്നത്*.
രമ്യയുടെ സൃഹൃത്തായ ഒരു ക്രിയേറ്റീവ്* ഡയറക്*ടറുടെ റോളിലാണ്* ഇന്ദ്രജിത്ത്*. ഒരു റെസ്*റ്റോറന്റിലെ വെയിറ്ററായാണ്* നിവിന്‍* പോളി പ്രത്യക്ഷപ്പെടുന്നത്*. പ്രതാപ്* പോത്തന്* ഒരു മനശാസ്*ത്രജ്*ഞന്റെ വേഷത്തിലും ലെന ഒരു ബിസിനസ്* മേധാവിയുടെ റോളിലും അഭിനയിക്കുന്നു. ഈ സിനിമയിലെ കഥാപാത്രത്തിന്റെ പൂര്*ണ്ണതയ്*ക്കായി കണ്ടംപററി നൃത്തം പരിശീലിക്കുന്ന തിരക്കിലാണ്* രമ്യാ നമ്പീശന്*.
ശ്യാമപ്രസാദിന്റെ ഇംഗ്*ളീഷ്*, അരുണ്‍* കുമാര്‍* അരവിന്ദിന്റെ ലെഫ്*റ്റ് റൈറ്റ്* ലെഫ്*റ്റ്, ടി.കെ. രാജീവ്* കുമാറിന്റെ അപ്* ആന്റ്* ഡൗണ്‍* എന്നിവയാണ്* രമ്യ അഭിനയിക്കുന്ന മറ്റ്* ചിത്രങ്ങള്‍*.
Ramya Nambeesan
Keywords: Ramya Nambeesan, Ramya Nambeesan dance, ramya gallery, ramya images, ramya photos, ramya dance
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks