മലയാളസിനിമയിലെ താരങ്ങളും സംവിധായകരും ക്രിക്കറ്റ്* ടീമുണ്ടാക്കിയതിനു പുറമേ പിന്നണി ഗായകരും ക്രിക്കറ്റ്* ടീമുണ്ടാക്കുന്നു. രമേഷ്* ബാബുവാണ്* ഗായക ക്രിക്കറ്റ്* ടീമിന്റെ ക്യാപ്*റ്റന്*. റെജു ജോസഫാണ്* വൈസ്* ക്യാപ്*റ്റന്*. ഇപ്പോള്* തന്നെ സിറ്റി സെലിബ്രിറ്റി ക്രിക്കറ്റ്* ക്*ളബ്ബിലും, മ്യുസിഷ്യന്*സ്* ക്രിക്കറ്റ്* ക്*ളബ്ബിലും അംഗമായ ഗായകന്* മധു ബാലകൃഷ്*ണനും ഗായകരുടെ ഈ പുതിയ ക്രിക്കറ്റ്* ടീമിലെ ഒരു പ്രധാന കളിക്കാരനാണ്*.


സിനിമയിലെ പിന്നണി ഗായകര്*ക്കു മാത്രമല്ല സംഗീതം തൊഴിലാക്കിയ ഏതൊരാള്*ക്കും ഈ ക്രിക്കറ്റ്* ടീമില്* അംഗമാകാമെന്നും, വെറുമൊരു രസത്തിനും നേരമ്പോക്കിനും മാത്രമല്ല, മറിച്ച്* കളിയിലൂടെ നേടുന്ന വരുമാനം സാമ്പത്തികമായി അവശതയനുഭവിക്കുന്ന സംഗീതഞ്*ജരെ സഹായിക്കാനായും മറ്റ്* സാമൂഹ്യ സേവന പ്രവര്*ത്തനങ്ങള്*ക്കുമായി വിനിയോഗിക്കുമെന്നും മധുബാലകൃഷ്*ണന്* പറഞ്ഞു.


ശാരീരം സൂക്ഷിക്കേണ്ട ഗായകര്* വെയില്* കൊണ്ട്* ഗ്രൗണ്ടിലിറങ്ങിയാല്* അത്* ശബ്*ദസുഭഗതയെ ബാധിക്കില്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്* 'സൂര്യന്* കീഴിലല്ലെങ്കിലും മണിക്കൂറുകളോളം തീവ്ര ലൈറ്റുകളുടെ പ്രകാശത്തിന്* കീഴില്* നിന്ന്* സ്*റ്റേജ്* ഷോകള്*ക്കു വേണ്ടി തങ്ങള്* പാടുന്നില്ലേ, അതും തൊണ്ടയ്*ക്ക് സ്*ട്രെയിനല്ലേ' എന്നായിരുന്നു മധു ബാലകൃഷ്*ണന്റെ മറുചോദ്യം.


ഇതിനോടകം സംവിധായക ക്രിക്കറ്റ്* ടീമുമായി രണ്ട്* പരിശീലന മാച്ചുകള്* ഗായക ക്രിക്കറ്റ്* ടീം നടത്തിക്കഴിഞ്ഞു. അധികം വൈകാതെ താര ടീമുമായും സംവിധായക ടീമുമായും ടി 20 മാച്ചുകള്* കളിക്കാനുള്ള തയ്യാറെടുപ്പിലാണ്* ഗായക ക്രിക്കറ്റ്* ടീം. യുവഗായികമാരായ ജ്യോത്സന, സയനോര, രഞ്*ജിനി ജോസ്* എന്നിവരും ഗായക ക്രിക്കറ്റ്* ടീമിന്* പൂര്*ണ്ണ പിന്തുണയുമായി മുന്നിലുണ്ട്*.


Singers

Keywords: singers cricket, madhu balakrishanan cricket, singers cricker team