കുട്ടിക്കാ*ലത്ത് പലരും കേട്ടിട്ടുണ്ടാവും ആഗ്രഹിക്കുന്ന വസ്തുക്കള്* വരച്ച് ഉണ്ടാക്കാന്* കഴിയുന്ന മാന്ത്രിക ബ്രഷിന്റെ കഥ. അതു പോലെയുള്ള ഒരു ബ്രഷ് കിട്ടിയിരുന്നെങ്കില്* ലഡുവും ജിലേബിയും പുത്തന്* വസ്ത്രങ്ങളുമൊക്കെ വരച്ചുണ്ടാക്കാമെന്ന് ആഗ്രഹിച്ചിട്ടുള്ളവരും കുറവായിരിക്കില്ല.

ഇതുപോലെയുള്ള മുത്തശ്ശിക്കഥകള്* സത്യമാക്കാന്* തയാറെടുക്കുകയാണ് ശാസ്ത്രഞ്ജര്*. ഒരു കമ്പ്യൂട്ടറില്* വരയ്ക്കുന്ന ചിത്രം അതിന്റെ രൂപം കൈവരിക്കുന്നത് സങ്കല്*പ്പിച്ചു നോക്കൂ. ഏകദേശം അതിന്റെ തുടക്കമെങ്കിലും ഇട്ടു കഴിഞ്ഞിരിക്കുകയാണ് ശാസ്ത്രഞ്ജര്*.

'4ഡി പ്രിന്റിംഗ്' ലോസ് ആഞ്ചലസില്* അടുത്തിടെ നടന്ന ടെഡ് (TED) സമ്മേളനവേദിയിലാണ് അമേരിക്കന്* ഗവേഷണസ്ഥാപനമായ മസാച്യുസെറ്റ്സ് ഇന്*സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി) യിലെ ആര്*ക്കിടെക്റ്റും കമ്പ്യൂട്ടര്*വിദഗ്ധനുമായ സ്കൈലാര്* ടിബിറ്റ്സ് 4ഡി പ്രിന്*റിങ് ആദ്യമായി അവതരിപ്പിച്ചത്.

സ്വയം ഉണ്ടാകാന്* ശേഷിയുള്ള വസ്തുക്കള്* സൃഷ്ടിക്കാന്* 4ഡി പ്രിന്റിംഗ് സഹായിക്കുമത്രെ. സാധാരണ പ്രചാരണത്തിലുള്ള 2ഡി പ്രിന്റിംഗ്ല്* വസ്തുക്കള്* നീളത്തിലും വീതിയിലുമാണ് ഉണ്ടാക്കുക. ത്രീഡി പ്രിന്റിംഗില്* ഒരുപടി കൂടി കടന്ന് ഉയരംകൂടി വരുന്നു.

ത്രീഡി പ്രിന്റിംഗില്* കമ്പ്യൂട്ടര്* ഉപയോഗിച്ച് ത്രിമാന രൂപത്തിലുള്ള പ്ളാസ്റ്റിക് വസ്തുക്കള്* ഉണ്ടാക്കുന്നു. എന്നാല്* 4ഡി പ്രിന്റിംഗില്* പ്രിന്റിംഗ് വസ്തുക്കള്* നമ്മളുണ്ടാനുദ്ദേശിക്കുന്ന വസ്തുവായി മാറും. പ്രാഥമിക ഘട്ടത്തില്* പ്രത്യേക തരത്തിലുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളാവും നിര്*മ്മിക്കുക.
ഗൃഹോപകരണങ്ങള്*, ബൈക്കുകള്*, കാറുകള്*, കെട്ടിടങ്ങള്* എന്നിവ കുറ്റമറ്റ രീതിയില്* നിര്*മിക്കാന്* ഭാവിയില്* ഇത് സഹായിക്കുമെന്നാണ് ടിബിറ്റ്സിന്*െറ പ്രതീക്ഷ. എന്തായാലും ഈ വിപ്ളകരമായ മുന്നേറ്റം പ്രാഥമികഘട്ടത്തിലാണ്.

A community photo gallery - BizHat.com Photo Gallery

Keywords:Magic Brush,4 D Printing magic brush,3 D Printing computer,ted