കല്പറ്റ: വീട്ടുവളപ്പില്* വെള്ളവും വളവും നല്*കാതെവളരുന്ന കാന്താരിമുളകിനെ അവഗണിച്ചവര്* അറിയാന്*. കാന്താരി മുളകിന് കിലോയ്ക്ക് ഇപ്പോള്* മുന്നൂറ് രൂപ വിലയായി. വലിയ മുളക് വിറ്റാല്* കര്*ഷകന് കിട്ടുക നാല്*പ്പതോ അമ്പതോ രൂപയാണ്. എന്നാല്* നിറയെ കാന്താരി വെച്ചാല്* കര്*ഷകന് ഏഴിരട്ടിയലധികം രൂപയാണ് ഇപ്പോള്* കിട്ടുന്നത്. വിപണിസാധ്യത മുന്നില്*ക്കണ്ട് വയനാട്ടിലെ ഉള്*നാടന്* പ്രദേശങ്ങളില്* കൃഷിയിപ്പോള്* വ്യാപകമാവുകയാണ്.

നെന്മേനി പഞ്ചായത്തിലെ താളൂര്* പ്രദേശത്തെ ജിതേഷ് ബാബു എന്ന കര്*ഷകന്* ഇപ്പോള്* ഇടവിളയായി പ്രധാനമായി കൃഷിചെയ്യുന്നത് കാന്താരിയാണ്. ഇദ്ദേഹത്തിന്റെ നാലേക്കര്* പാടത്ത് പകുതിയിലധികവും കാന്താരി നട്ടിരിക്കുകയാണ്. ചെലവ് കുറവും വിപണിസാധ്യത കൂടുതലുമാണ് ഇത്തരത്തില്* പുതിയ കൃഷിരീതിയിലേക്ക് തിരിയാന്* കാരണമെന്ന് ജിതേഷ് ബാബു പറയുന്നു. വയനാട്ടിലെ പലചരക്ക് കടകളില്* നല്ല ഡിമാന്റാണ് കാന്താരിക്കിപ്പോള്*. വേണ്ടത്ര കിട്ടാത്തതിന്റെ പരിഭവം മാത്രമെ പലചരക്ക് കടക്കാര്*ക്കുള്ളൂ. കൊച്ചിയിലാണ് കാന്താരിക്ക് കേരളത്തില്* ഏറ്റവും കൂടുതല്* വില ലഭിക്കുന്നത്. അഞ്ഞൂറ് രൂപയാണ് കൊച്ചിയിലെ വില. കൊളസ്*ട്രോള്* കുറയ്ക്കാന്* കാന്താരി സഹായിക്കുന്നുവെന്ന റിപ്പോര്*ട്ടുകളുടെ അടിസ്ഥാനത്തിലാണ് വിപണിസാധ്യത ഇത്ര കൂടിയതെന്നാണ് കര്*ഷകരുടെ വിശ്വാസം.

ഗള്*ഫ്*രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന പച്ചക്കറി ഇനങ്ങളില്* ഒന്ന് ഇതാണെന്നും പലചരക്ക് കടക്കാര്* പറയുന്നു. മറ്റ് കൃഷികളെപ്പോലെ സ്ഥിരമായ പരിചരണമോ, വളപ്രയോഗമോ ഒന്നും കാന്താരികൃഷിക്ക് വേണ്ട. സ്വന്തം വീട്ടുവളപ്പില്* പോലും നട്ട്*വളര്*ത്താമെന്നതാണ് ഈ കൃഷിയുടെ മറ്റൊരു മെച്ചം. അതുകൊണ്ടുതന്നെയാണ് കൂടുതല്* കര്*ഷകര്* കാന്താരി കൃഷിയിലേക്ക് തിരിയുന്നതും.

Kitchen Garden >> Click Here

ഇടവിളയായി കൃഷി ചെയ്യാമെന്നതും ഇതിന്റെ മറ്റൊരു നേട്ടമാണ്. വേനല്*ക്കാലത്താണ് വിപണി വില പ്രധാനമായും ഉയരുന്നത്. പതിനഞ്ച്ദിവസത്തില്* ഒരു തവണ വിളവെടുക്കാന്* സാധിക്കും. അതായത് കാന്താരികൃഷി ചെയ്താല്* ഒരു വര്*ഷം ഇരുപതിലധികം തവണ വിളവെടുത്ത് വില്പന നടത്താന്* കഴിയും.

മുന്*വര്*ഷങ്ങളിലും വില നാനൂറ് വരെ എത്തിയിരുന്നു. ഇത്തവണയും വില കൂടുകയാണ്. വിപണി സാധ്യതയറിഞ്ഞതോടെ കൂടുതല്* കര്*ഷകര്* കാന്താരി കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.


Tags: kitchen tips, kitchen garden, kerala garden, vegetable garden