തെങ്ങിനെപ്പോലെ നമ്മുടെ നാട്ടില്* വളരുന്ന മറ്റൊരു കല്പവൃക്ഷമാണ് പപ്പായ. ഔഷധമൂല്യങ്ങളുടെയും ആഹാരമൂല്യങ്ങളുടെയും ഒരു വന്* സംഭരണി. മെക്*സിക്കോയും കോസ്റ്റാറിക്കയുമാണ് പപ്പായയുടെ ജന്മദേശം. 'വില തുച്ഛം ഗുണം മെച്ചം' അതാണ് പലപ്പോഴും മറ്റു ഫലങ്ങളില്*നിന്നും പപ്പായ സാധാരണക്കാരന്റെ ഇഷ്ടഭക്ഷണമായി മാറിയത്. ആപ്പിള്*, പേരക്ക, വാഴപ്പഴം എന്നീ ഫലങ്ങളെ അപേക്ഷിച്ച് പപ്പായയില്* ധാരാളം കരോട്ടിന്* അടങ്ങിയിട്ടുള്ളതിനാല്* ഇതിന്റെ ഔഷധ-ആഹാരമൂല്യത്തിന്റെ പ്രസക്തി വളരെ ഏറെയാണ്.

പുളിപ്പിച്ചെടുക്കല്* പ്രക്രിയയിലൂടെ രൂപപ്പെടുത്തിയെടുത്ത ആരോഗ്യദായകഗുണമുള്ള ഒരാഹാര ഉത്പന്നം ജപ്പാനില്* ശാസ്ത്രീയപഠനത്തിനു വിധേയമാക്കിയിട്ടുണ്ട്. ശ്രേഷ്ഠമായ ആന്*റി ഓക്*സീകരണ ഗുണത്താല്* പ്രസ്തുത ഉത്പന്നം രോഗപ്രതിരോധശേഷി വേണ്ടവിധം നിലനിര്*ത്താനും കരളിന്റെ പ്രവര്*ത്തനം ത്വരപ്പെടുത്താനും കഴിവുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ദ്രവ്യഗുണപഠനങ്ങളിലൂടെ മുഴകള്*ക്ക് എതിരെ ഔഷധമായും അതുപോലെ കോശങ്ങളെ നശിപ്പിക്കാന്* പോന്ന ഫ്രീ റാഡിക്കല്*സിനെ തടയാനും കഴിയുമെന്നും ഗവേഷണങ്ങള്* വിലയിരുത്തുന്നു.
ശരീരത്തിന് ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. പോളീസാക്കറൈഡുകളും ധാതുലവണങ്ങളും എന്*സൈമുകളും പ്രോട്ടീനും ആല്*ക്കലോയിഡുകളും ഗ്ലൈക്കോസ്സെഡുകളും ലെക്റ്റിനുകളും സാപ്പോണിനുകളും ഫേ്*ളവനോയിഡുകളും കൂടാതെ വിറ്റാമിന്* സി, വിറ്റാമിന്* എ, ഇരുമ്പിന്റെ അംശം, കാത്സ്യം, തയാമിന്*, നിയാസിന്*, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. കരോട്ടിന്*, ബീറ്റാ കരോട്ടിന്* എന്നിവ അടങ്ങിയിട്ടുള്ളതിനാല്* അര്*ബുദത്തെ പ്രതിരോധിക്കാന്* പപ്പായ സഹായകമാണ്. നല്ലവണ്ണം വിളഞ്ഞ പപ്പായ പച്ചക്കറിയായിട്ടും പഴമായിട്ടും ഉപയോഗിക്കാം. വിളയാത്ത പപ്പായ ഒഴിവാക്കുന്നതാവും നല്ലത്. വിവിധതരം എന്*സൈമുകളായ പപ്പായിന്*, വെജിറ്റബിള്* പെപ്*സിന്* (അധികം പഴുക്കാത്തത്) എന്നിവ ശരീരത്തിലെ ദഹനവ്യവസ്ഥ കാത്തുസൂക്ഷിക്കാനും ദഹനവ്യവസ്ഥയില്* വരുന്ന വ്യതിയാനങ്ങളെ നേരേയാക്കാനും വിശപ്പുണ്ടാക്കാനും സഹായിക്കുന്നു.

പുളിപ്പിച്ചെടുക്കല്* പ്രക്രിയയിലൂടെ പഴുത്ത പപ്പായയില്*നിന്ന് ഉണ്ടാക്കിയെടുക്കുന്ന ഉത്പന്നം ആഹാര-ഔഷധഗുണമൂല്യങ്ങള്* ഒരുമിച്ചു ചേര്*ന്നവയാണ്. ഇതിനു നല്ല ആന്*റി ഓക്*സീകരണ ഗുണമുള്ളതിനാല്* ഓക്*സീകരണപ്രക്രിയയിലൂടെ ശരീരത്തില്* അടിഞ്ഞുകൂടുന്ന മലിനവസ്തുക്കളെ തടയാനും നിര്*വീര്യമാക്കി പുറത്തുകളയാനും സഹായിക്കുന്നു. ഇക്കാരണത്താല്* കാന്*സര്*, പ്രമേഹം, രക്തസമ്മര്*ദം, ദുര്*മേദസ് തുടങ്ങി ജീവിതശൈലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളെ തടയാനും ഒരു പരിധിവരെ ശമിപ്പിക്കാനും കഴിവുണ്ട്. കൂടാതെ ദഹനവ്യവസ്ഥയെ ത്വരപ്പെടുത്തി, കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാനും അതില്*നിന്നു ലഭ്യമാകുന്ന ആഹാരമൂല്യങ്ങളെ യഥാവിധി കോശകോശാന്തരങ്ങളില്* എത്തിക്കാനും പപ്പായയുടെ ഉപയോഗം സഹാകമാകുന്നു.

പപ്പായ കഫ, വാത ദോഷങ്ങളെ ശമിപ്പിക്കുന്നു. പഴുത്ത പപ്പായ പിത്തശമനമാണ്. പപ്പായയുടെ എല്ലാ ഭാഗങ്ങളും ഔഷധമൂല്യമുള്ളതാണ്. കറയുടെ ഉപയോഗം കൂടുതലും പുറമേ പുരട്ടുന്നതിനാണ് നിര്*ദേശിക്കുന്നത്. തൊലിപ്പുറത്തുണ്ടാകുന്ന പുഴുക്കടി, മറ്റു ത്വഗ്*രോഗങ്ങള്* എന്നിവയ്ക്ക് ഫലപ്രദമാണ്. പഴുത്ത പപ്പായ ഗ്യാസിന്റെ വിഷമത്തെ ദൂരീകരിക്കുന്നു. കൂടാതെ ദീപ-പചന ഗുണങ്ങളിലൂടെ ദഹനശക്തി ത്വരപ്പെടുത്തുന്നു. മൂത്രം ധാരാളമായി പോകാന്* സഹായിക്കും. അതിസാരം, പഴകിയ വയറിളക്കം, മൂത്രനാളികളിലുണ്ടാകുന്ന വ്രണങ്ങള്*, വീക്കം, രക്താര്*ശസ്സ് എന്നീ രോഗങ്ങളെ ശമിപ്പിക്കുന്നു. ദുര്*മേദസ്സിനെ വിലയിപ്പിക്കുന്നു. ത്വഗ്*രോഗങ്ങള്*ക്കും സോറിയാസിസിനും പപ്പായയുടെ ഉപയോഗം നല്ലതാണ്. കഫത്തെ ഇളക്കി ചുമയ്ക്ക് ആശ്വാസം നല്*കുന്നു.
മൂപ്പെത്തിയ പപ്പായയുടെ ഉപയോഗം കരളിന്റെയും പ്ലീഹയുടെയും വീക്കത്തെ ശമിപ്പിക്കുന്നു. ജീവാണു നാശകഗുണവും ഉണ്ട്. ആവിയില്* വെച്ച് നന്നായി വേവിച്ചെടുക്കുന്ന ഇല ഇലക്കറിയായിട്ട് ഉപയോഗിക്കുന്നത് മഞ്ഞപ്പിത്തരോഗികള്*ക്കും മൂത്രാശയരോഗികള്*ക്കും നല്ലതാണ്. കൃമിനാശകവും വയറുവേദന, പനി എന്നീ അവസ്ഥകളിലും ഉപയോഗിക്കാവുന്നതാണ്.

പഴുത്ത പപ്പായ ആവശ്യാനുസരണം ഏതു രോഗാവസ്ഥകളിലും ദൈനംദിന ഭക്ഷണക്രമത്തില്* യഥാവിധി ഉള്*പ്പെടുത്തിയാല്* ശരീരത്തിനാവശ്യമായ ഊര്*ജം പ്രദാനം ചെയ്യുന്നതിനോടൊപ്പം കാന്*സര്*പോലുള്ള രോഗങ്ങള്* തടയാനും പ്രമേഹരോഗികളിലുണ്ടാകുന്ന ഉപദ്രവവ്യാധികളെ ശമിപ്പിക്കുന്നതിനും കഴിവുണ്ടെന്ന് പഠനങ്ങള്* വിലയിരുത്തുന്നു.


Pappaya More stills


Keywords:Pappaya,diabetics,cancer,skin problem,liver,Health tips