- 
	
	
		
		
		
		
			
 സഞ്ജയ് ദത്തിന് പിന്നാലെ സല്*മാനും സെയ്ഫി
		
		
				
				
		
			
				
					
മാന്‍*വേട്ടക്കേസില്‍* ബോളിവുഡ്  താരങ്ങള്‍*ക്കെതിരെ ജോധ്പൂര്‍* കോടതി കുറ്റം ചുമത്തി. സല്*മാന്‍* ഖാന്*,  സെയ്ഫ് അലി ഖാന്*, തബു, സോണാലി ബിന്ദ്ര, നീലം എന്നിവര്‍*ക്കെതിരെയാണ്  വന്യജീവി നിയമപ്രകാരം കുറ്റം ചുമത്തിയത്. കുറ്റം തെളിഞ്ഞാല്‍* താരങ്ങള്‍*ക്ക്  ആറ് വര്*ഷം വരെ തടവ് ലഭിക്കും.
എന്നാല്‍*  താരങ്ങള്‍* കുറ്റം നിഷേധിച്ചിട്ടുണ്ട്. ഇവര്‍* റിവ്യു പെറ്റിഷന്‍* ഫയല്‍*  ചെയ്യും എന്നാണ് അറിയുന്നത്. സല്*മാന്‍* ഖാന്* ഇന്ന് കോടതിയില്‍* ഹാജരായില്ല.  ആരോഗ്യകാരണങ്ങള്‍* ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയില്‍* എത്താഞ്ഞത്.  മറ്റ് താരങ്ങള്‍* കോടതിയിലെത്തി. 
തുടര്‍*വാദങ്ങള്‍*ക്കായി  കേസ് ഏപ്രില്‍* 27ലേക്ക് മാറ്റി. അന്ന് സല്*മാന്‍* ഹാജരാകും എന്നാണ്  വിവരം.1998ല്‍* ‘ഹം സാത്ത് സാത്ത് ഹെയിന്*‘ എന്ന ചിത്രത്തിന്റെ  ഷൂട്ടിംഗിനിടെയാണ് മാന്‍*വേട്ട നടന്നത്. 
മുംബൈ  സ്*ഫോടനക്കേസില്‍* സഞ്ജയ് ദത്തിന് സുപ്രീംകോടതി അഞ്ച് വര്*ഷം തടവുശിക്ഷ  വിധിച്ചതിന്റെ ഞെട്ടലിലാണ് ബോളിവുഡ്. ഇതിനിടെയാണ് മറ്റ് പ്രമുഖ  താരങ്ങള്‍*ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. 
More stills
Keywords:Sanjay Duth,Salman Khan,Saif Ali Khan,Thabu,Sonali,Neelam,Hindi film news<bollywood film news
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks