-
ജഗതിയുടെ മകള്* അവതാരകയായി!
ഫഹദ്* ഫാസിലിന്റെ നായികയായി 'അയ്യര്* ഇന്* പാക്കിസ്*ഥാനി'ലൂടെ വെള്ളിത്തിരയില്* അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ജഗതിയുടെ പുത്രി ശ്രീലക്ഷ്*മി അവതാരകയുമായി. തന്റെ ആദ്യ ചിത്രത്തിന്റെ പൂജയ്*ക്കാണ്* ശ്രീലക്ഷ്*മി അവതാരകയായത്*! തിരുവനന്തപുരം കലാഭവന്റെ അങ്കണത്തില്* വച്ചായിരുന്നു പുജ.
നിറഞ്ഞ ചിരിയോടെ വേദിയിലെത്തിയ ശ്രീലക്ഷ്*മി ഒട്ടും പതര്*ച്ചയില്ലാതെ വളരെ സ്*മാര്*ട്ടായാണ്* അവതാരക വേഷം കൈകാര്യം ചെയ്*തത്*. മുഖ്യമന്ത്രി ഉമ്മന്*ചാണ്ടി, ജ്*ഞാനപീഠം ജേതാവ്* ഒ.എന്*.വി, നടന്* മധു, ചിത്രത്തിന്റെ നിര്*മ്മാതാവ്* അരോമ മണി, സംവിധായകരായ ഷാജി കൈലാസ്*, ശ്യാമപ്രസാദ്*, അയ്യര്* ഇന്* പാക്കിസ്*ഥാന്റെ സംവിധായകന്* ഫസല്*, നായകന്* ഫഹദ്* ഫാസില്* തുടങ്ങി ഒട്ടേറെ പ്രമുഖര്* സന്നിഹിതരായ വേദിയിലാണ്* ശീലക്ഷ്*മി അവതാരകയായി തിളങ്ങിയത്*.
അയ്യര്* ഇന്* പാക്കിസ്*ഥാനില്* ഫഹദ്* അവതരിപ്പിക്കുന്ന രഘുവരന്* എന്ന ബാങ്കുദ്യോഗസ്*ഥന്റെ ഭാര്യാവേഷമാണ്* ശ്രീലക്ഷ്*മിക്ക്*. കൃഷ്*ണവേണിയെന്ന ടിപ്പിക്കല്* തമിഴ്* ബ്രാഹ്*മണ പെണ്*കുട്ടിയായാണ്* ശ്രീലക്ഷ്*മി അഭിനയിക്കുന്നത്*. കസവു തുന്നിയ ബ്*ളൗസും പട്ടുപാവാടയും ഹാഫ്*സാരിയുമാണ്* ഈ ചിത്രത്തില്* കൃഷ്*ണവേണിയുടെ വേഷം. താറു പാച്ചിയുടുത്ത കസവുമുണ്ടും നേര്യതും പൂണൂലും ഭസ്*മ-കളഭക്കുറികളുമൊക്കെയായി തനി അയ്യര്* വേഷത്തില്* ഫഹദും തനി തമിഴ്*ബ്രാഹ്*മണപ്പെണ്ണിന്റെ രൂപഭാവങ്ങളോടെയെത്തുന്ന കൃഷ്*ണവേണിയും തമ്മിലുള്ള പ്രണയരംഗങ്ങള്* ഈ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റാണത്രെ.
Keywords: jagathi's daughter, ayyer in pakistan,Sreelakshmi Sreekumar, Sreelakshmi new film
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks