-
ദത്തിന്* പിന്തുണ മോഹന്*ലാല്* വിവാദത്തില്*

മുംബൈ സ്*ഫോടനവുമായി ബന്ധപ്പെട്ട്* ജയില്* ശിക്ഷ ലഭിച്ച ബോളിവുഡ്* താരം സഞ്*ജയ്* ദത്തിനെ പിന്തുണച്ച്* ഫേസ്* ബുക്കില്* കുറിപ്പെഴുതിയ മോഹന്*ലാല്* അക്ഷരാര്*ത്ഥത്തില്* ഇപ്പോള്* പുലിവാലു പിടിച്ചിരിക്കയാണ്*. ടെറിട്ടോറിയല്* ആര്*മിയില്* ലഫ്*. കേണല്* പദവിയിലുള്ള മോഹന്*ലാല്* മുംബൈ സ്*ഫോടനം പോലെയുള്ള ഒരു രാജ്യ ദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട്* ശിക്ഷിക്കപ്പെട്ട ഒരാളെ പിന്തുണച്ചത്* ശരിയായില്ലെന്ന പൊതുവികാരമാണ്* അദ്ദേഹത്തെ വെട്ടിലാക്കുന്നത്*.
സഞ്*ജയ്* ദത്തിനെ പിന്തുണച്ചത്* ശരിയായില്ലെന്ന്* അഭിപ്രായപ്പെട്ട്* നിരവധി കമന്റുകളാണ്* മോഹന്*ലാലിന്റെ ഫേസ്* ബുക്ക്* പേജിലേക്ക്* ഒഴുകിയെത്തുന്നത്*. തെന്നിന്ത്യന്* സൂപ്പര്* താരം രജനിയടക്കം നിരവധി താരങ്ങളും മോഹന്*ലാലിനെ പോലെ സഞ്*ജയ്* ദത്തിന്* പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്നാല്*, മലയാള സിനിമാലോകം ഇക്കാര്യത്തില്* കാര്യമായ പ്രതികരണം നടത്തിയിരുന്നില്ല.
തന്റെ സുഹൃത്തും സഹപ്രവര്*ത്തകനുമായ സഞ്*ജയ്*ദത്തിനെ കഴിഞ്ഞ 20 വര്*ഷമായി അടുത്തറിയാം. നല്ല പൗരനും വ്യക്*തിയും കുടുംബനാഥനുമാണ്* അദ്ദേഹമെന്നും അതിനാല്* മുംബൈ സ്*ഫോടനവുമായി നേരിട്ട്* ബന്ധമില്ലാത്ത അദ്ദേഹത്തിന്* ശിക്ഷയില്* ഇളവ്* നല്*കണമെന്നും മോഹന്*ലാല്* തന്റെ പോസ്*റ്റില്* പറഞ്ഞിരിക്കുന്നു. അനവധി പ്രതിസന്ധികളെ അതിജീവിച്ചെത്തിയ ദത്ത്* മാനസികമായി കൂടുതല്* കരുത്തും പക്വതയും നേടിയിട്ടുണ്ടെന്നും കേസില്* നിന്നും എന്നെന്നേക്കുമായി പുറത്തു കടക്കാന്* അദ്ദേഹത്തിന്* നമ്മുടെ കരുണയും സഹതാപവും ആവശ്യമാണെന്നും, ദത്തിന്* അര്*ഹമായ ദയയും മാപ്പും ലഭിക്കട്ടേയെന്ന്* താന്* ആത്മാര്*ത്ഥമായി പ്രാര്*ത്ഥിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ്* ലാല്* തന്റെ കുറിപ്പ്* അവസാനിപ്പിക്കുന്നത്*.
കുറിപ്പ്* പോസ്*റ്റ് ചെയ്*ത് മണിക്കൂറുകള്*ക്കുള്ളില്* ആയിരത്തോളം കമന്റുകളാണ്* മോഹന്*ലാലിന്റെ ഫേസ്*ബുക്ക്* പേജിലേക്ക്* ഒഴുകിയെത്തിയത്*. ലാലിനെ കഠിനമായി വിമര്*ശിക്കുന്ന കമന്റുകള്*ക്ക്* പിന്നാലെ ലാലിനെ അനുകൂലിക്കുന്ന കമന്റുകളും വരുന്നുണ്ട്*.
ആയുധങ്ങള്* കൈപ്പറ്റുന്നതിന്* പകരം അതേക്കുറിച്ച്* പോലീസിന്* വിവരം നല്*കിയിരുന്നെങ്കില്* വലിയൊരു കൂട്ടക്കുരുതി ഒഴിവാക്കാന്* സഞ്*ജയ്* ദത്തിന്* കഴിയുമായിരുന്നു. ഒരു സിനിമാക്കാരനെന്നതിലുപരി ലഫ്*റ്റനന്റ്* കേണല്* പദവിയിലുളള ലാല്* ഒരിക്കലും സഞ്*ജയ്* ദത്തിനു വേണ്ടി വാദിക്കാന്* പാടില്ലായിരുന്നു എന്നുമാണ്* വിമര്*ശകരുടെ അഭിപ്രായം. മോഹന്*ലാല്* എത്രയും വേഗം പോസ്*റ്റ് പിന്*വലിക്കണമെന്നും വിമര്*ശകരുടെ ആവശ്യമുയര്*ന്നിട്ടുണ്ട്*.
പ്രശ്*നം വിവാദമായതോടെ എത്രയും പെട്ടെന്ന്* ദത്തിനെ പിന്തുണയ്*ക്കുന്ന പോസ്*റ്റ് പിന്*വലിക്കണമെന്ന്* ലാലിന്റെ ആരാധകരും അദ്ദേഹത്തിന്റെ ഒഫീഷ്യല്* വെബ്*സൈറ്റിലേക്ക്* സന്ദേശമയച്ചിട്ടുണ്ട്*. മുന്*പ്* ചെറിയ കാരണങ്ങള്* ചൂണ്ടിക്കാട്ടി ലാലിന്റെ ലഫ്*റ്റനെന്റ്* കേണല്* പദവി എടുത്തുകളയണമെന്ന്* ആവശ്യപ്പെട്ട്* രംഗത്തെത്തിയവര്* അദ്ദേഹത്തിന്റെ ഈ കമന്റും കോടതിയിലെത്തിക്കുമോ എന്ന ആശങ്കയിലാണ്* ആരാധകര്*.
പക്ഷേ മോഹന്*ലാലിന്റെ ഫേസ്* ബുക്ക്* കുറിപ്പ്* ഒരു വിവാദമാക്കേണ്ട ആവശ്യമില്ലെന്നാണ്* ഫാന്*സിന്റെ പക്ഷം. ഹിന്ദി സിനിമാ ലോകത്തെ അതികായരടക്കം എല്ലാവരും ഒന്നാകെ സഞ്*ജയ്* ദത്തിനു പിന്നില്* അണിനിരന്നു കഴിഞ്ഞു. തമിഴകത്തുനിന്ന്* രജനീകാന്ത്* പോലും സഞ്*ജയിനെ പിന്തുണച്ച്* രംഗത്തു വന്നു. പിന്നെ ലാലിനു മാത്രം എന്തുകൊണ്ട്* സ്വന്തം അഭിപ്രായം വെളിപ്പെടുത്തിക്കൂടാ എന്നാണിവര്* ചോദിക്കുന്നത്*. കോടതിയോട്* അനാദരവ്* കാട്ടുന്ന യാതൊരു വിധ അഭിപ്രായപ്രകടനവും ലാല്* നടത്തിയിട്ടില്ലെന്നും പ്രതിസന്ധിയിലകപ്പെട്ട സഹപ്രവര്*ത്തകനോടുള്ള ആഭിമുഖ്യം പ്രകടിപ്പിക്കുക മാത്രമേ ചെയ്*തിട്ടുള്ളൂവെന്നും അവര്* ചൂണ്ടിക്കാട്ടുന്നു. ദത്തിനു മേല്* രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടില്ലെന്നും അവര്* അഭിപ്രായപ്പെടുന്നു.
Mohanlal
Keywords: mohanlal support sunjaydut, mohanlal new news
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks