-
ബിപാഷയ്ക്ക് പ്രേതബാധ

ബോളിവുഡ് താരം ബിപാഷ ബസുവിന് പ്രേതബാധയെന്നു വാര്*ത്ത. ബിപാഷ തന്നെയാണ് സംഭവം പുറത്തു പറഞ്ഞത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ആത്മയിലെ ഹൊറര്‍* സീനുകളാണ് നടിയുടെ മനസ്സിനെ പേടിപ്പിക്കുന്നത്. ഹൊറര്‍* സിനിമക്ക് വേണ്ടി നടി പ്രേതബാധയുള്ള ചില വീടുകളില്‍* സന്ദര്*ശനം നടത്തിയിരുന്നുവത്രേ. കൂടാതെ പ്രേതബാധകളെ കുറിച്ചുള്ള കഥകള്‍* സ്ഥിരമായി സിനിമ ഷൂട്ടിങ്ങിനിടയില്‍* സംസാരിക്കുന്നതും നടിയുടെ ഉറക്കം നശിപ്പിച്ചു എന്നാണ് വാര്*ത്ത*.
ഇന്ത്യയില്‍* ഏറ്റവുമധികം പ്രേത സിനിമയില്‍* അഭിനയിച്ച മുന്‍* നിര നടി എന്ന റെക്കോര്*ഡ്* ഇപ്പോള്‍* ബിപാഷയ്ക്ക് സ്വന്തമാണ്. രക്ത്, ഡര്*നാ സരൂരി ഹേ, രാസ് 1, രാസ് 3 അങ്ങിനെ പോകുന്നു ബിപാഷ അഭിനയിച്ചു പൊലിപ്പിച്ച പ്രേത ചിത്രങ്ങള്‍* . മറ്റൊരു പ്രേത സിനിമയില്‍* കൂടി അഭിനയിക്കുന്നത് തനിക്ക്* ആലോചിക്കുവാന്‍* പോലും പറ്റാത്ത കാലത്താണ് ആത്മയുടെ സംവിധായകന്* തന്നെ പുതിയ കഥയുമായി സമീപിക്കുന്നത്. തിരക്കഥയില്‍* വീണ താന്‍* പുതിയ ചിത്രത്തിന് വേണ്ടി മനസ്സില്ലാ മനസ്സോടെ സമ്മതം മൂളുകയായിരുന്നുവെന്നു നടി തുറന്നു പറയുന്നു.
ഇന്ന് തിയേറ്ററില്‍* എത്തിയ ചിത്രം ഒരു പക്കാ ഹൊറര്‍* ചിത്രം ആണെന്നും നടി പറയുന്നു. പേടിപ്പെടുത്തുന്ന രംഗങ്ങള്‍* ആണത്രേ ചിത്രത്തില്‍* ഉള്ളത്.
Bipasa Basu
Keywords: Bipasa Basu, Bipasa Basu gallery, Bipasa Basu images, Bipasa Bas horror film,
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks