-
ദുഃഖവെള്ളി: ദൈവപുത്രന്* കുരിശിലേറിയ ദിനം

ത്യാഗത്തിന്*റെയും മനുഷ്യസ്നേഹത്തിന്*റെയും പ്രതീകമായി ലോകമെങ്ങും ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു. മനുഷ്യന്*റെ പാപമോചനത്തിന് ദൈവപുത്രന്* കുരിശിലേറിയ ദിനമാണ് ദു:ഖവെള്ളി. ഇംഗ്ളീഷ് ഭാഷയില്* ഗുഡ് ഫ്രൈഡേ എന്ന പേരില്* അറിയപ്പെടുന്ന ഈ ദിവസം മറ്റൊരുതരത്തില്* സന്തോഷത്തിന്*റെ ദിവസം കൂടിയാണ്. ഈ ദിവസമാണ് പാവങ്ങളുടെ സംരക്ഷകനായ യേശുക്രിസ്തു നമ്മുടെ പാപങ്ങള്* തീരാനായി കുരിശുമരണം വരിച്ചത്. പ്രാര്*ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന ഈ ദിവസമാണ് ക്രിസ്തീയ ജീവിതത്തിലെ ഏറ്റവും വിശുദ്ധദിനമായി കണക്കാക്കുന്നത്.
ഗാഗുല്*ത്താമലയുടെ മുകളില്*ത്തും വരെ യേശുക്രിസ്തു അനുഭവിച്ച പീഢനങ്ങളും യാതനകളും യേശുക്രിസ്തുവിന്*റെ സഹനശക്തിയുടെ പര്യായമായാണ് കാണുന്നത്. കുരിശില്* കിടന്നുകൊണ്ട് യേശുക്രിസ്തു തന്*റെ ജനത്തോട് അരുളിച്ചെയ്ത കാര്യങ്ങള്* മനുഷ്യ ജീവിതത്തിലെ സഹനശക്തിയുടെയും സ്നേഹത്തിന്*റെയും ഏറ്റവും ഉത്തമമായാണ് കണക്കാക്കുന്നത്.
ഈ ദിവസം ലോകമെമ്പാടുമുള്ള കൃസ്ത്യന്* പള്ളികളില്* കുരിശിന്*റെ മഹത്വം വാഴ്ത്തപ്പെടും. വിശുദ്ധ കുര്*ബാന, കുരിശിന്*റെ വഴി, കുരിശിന്*റെ അനാച്ഛാദനം, ആരാധന എന്നിവ ഉള്*പ്പടെ നിരവധി ചടങ്ങുകള്* ഇന്ന് നടക്കും.
മനുഷ്യ സംസ്കാരത്തോളം പഴക്കമുള്ളതാണ് കുരിശെന്ന് പഠനങ്ങള്* പറയുന്നു. ഈശ്വരപ്രതീകമായി എണ്ണുകയും പിന്നീട് നികൃഷ്ടമായി അധ:പതിക്കുകയും ക്രിസ്തുവിന്*റെ കുരിശുമരണത്തിന് ശേഷം കൃപാവരത്തിന്*റെ ചിഹ്നമായി ഉയര്*ത്തപ്പെടുകയും ചെയ്ത ചരിത്രമാണ് കുരിശിന്*റേത്.
യഹൂദര്*ക്കിടയില്* പ്രചാരത്തിലുണ്ടായിരുന്ന ഒരു ശിക്ഷാവിധിയല്ല ക്രൂശിക്കല്*. പലസ്തീന്* പ്രദേശം റോമാക്കാരുടെ അധീനതയിലായതോടെയാണ് ക്രൂശിക്കല്* ഒരു ശിക്ഷാവിധിയെന്ന നിലയില്* യഹൂദജനത അംഗീകരിച്ചത്.
രാജ്യദ്രോഹികളേയും കൊള്ളക്കാരേയുമാണ് ഈ വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നത്. പ്ളാറ്റോയുടേയും ഡമോസ്തനിസ്സിന്*റേയും ലിഖിതങ്ങളില്* ക്രൂരമായ ക്രൂശിക്കലിനെപ്പറ്റി പരാമര്*ശമുണ്ട്.
കുറ്റവാളി തന്നെ കുരിശു ചുമക്കണമെന്നാണ് നിയമം. കുരിശുമരണത്തിന് മുന്*പ് ചാട്ട കൊണ്ടുള്ള അടിയും ഒഴിച്ചുകൂടാത്തതാണ്. ശിക്ഷാവിധി നടപ്പിലാക്കുന്ന സ്ഥലത്തു വെച്ച് കുറ്റവാളിയെ നഗ്നനാക്കുന്നു. തുടര്*ന്ന് നാല് ആണികള്* കൊണ്ട് കുറ്റവാളിയെ കുരിശില്* തറയ്ക്കുന്നു. കുറ്റവാളിയുടെ പേരും ശിക്ഷാവിധിയും എഴുതി വയ്ക്കുന്ന പതിവുമുണ്ട്.
കുരിശില്* ദിവസങ്ങളോളം കിടന്ന് യാതനയനുഭവിച്ച് ജീവന്* വെടിയുകയാണ് കുറ്റവാളിയുടെ വിധി. ക്രിസ്തുവിന്*റെ കുരിശുമരണ സമയത്ത് ഈ നിയമത്തിന് ചെറിയ വ്യത്യാസം വന്നിരുന്നു. മരണവേദനയുടെ സമയം ചുരുക്കാനുള്ള അധികൃതരുടെ തീരുമാനമാണത്. ഇതനുസരിച്ച്, കണങ്കാലുകള്* തകര്*ത്തും മാറ് പിളര്*ത്തിയും കുറ്റവാളിയെ കൊല്ലുക പതിവായിരുന്നു. ആരും ഏറ്റുവാങ്ങാനില്ലാത്ത ശരീരങ്ങള്* കഴുകന് എറിഞ്ഞ് കൊടുക്കുന്നതോടെ ശിക്ഷാവിധി തീരുന്നു.
ക്രിസ്തുവിന്*റെ പീഡാനുഭവവും മുകളില്* കൊടുത്തിട്ടുള്ള രീതിയില്* തന്നെയാണ് നടന്നത്. രാജ്യദ്രോഹവും മതനിന്ദയുമാണ് ക്രിസ്തുവിനു മേല്* ചുമത്തപ്പെട്ടത്. എല്ലാ കുറ്റവാളികളേയും പോലെ ചാട്ട കൊണ്ടുള്ള അടിയാണ് ആദ്യശിക്ഷയായി വിധിച്ചത്. കുരിശുമെടുത്ത് ഗാഗുല്*ത്താ മലയിലെത്തിയ ക്രിസ്തു അവിടെ വച്ച് നഗ്നനാക്കപ്പെട്ടു.
യഹൂദ പുരോഹിതന്മാരാലും പടയാളികളാലും നിന്ദിക്കപ്പെട്ട് ക്രിസ്തു കുരിശിലേറി. ജൂതന്മാരുടെ രാജാവായ, നസ്രായനായ ക്രിസ്തു എന്നാണ് കുരിശിന് മുകളില്* എഴുതി വച്ചിരുന്നത്. ക്രിസ്തു മരിച്ചോയെന്നറിയാന്* പടയാളികള്* തിരുവിലാവില്* കുന്തം കൊണ്ട് കുത്തി. മരിച്ചു എന്നറിയുകയാല്* പിന്നീട് കണങ്കാലുകള്* തകര്*ക്കുകയുണ്ടായില്ലെന്ന് മാത്രം.
നിന്ദിക്കപ്പെട്ട കുരിശുമരണം ഏറ്റുവാങ്ങിയ ക്രിസ്തു കുരിശിനെ പാവനമാക്കി. ലോകമെമ്പാടുമുള്ള മനുഷ്യരുടെ പാപങ്ങള്* ചുമന്നാണ് ക്രിസ്തുദേവന്* കുരിശിലേറിയത്. പിന്നീട് ക്രിസ്തു അനുഭവിച്ച പീഡാനുഭവത്തിന്*റെ പ്രതീകമായി മാറുകയായിരുന്നു കുരിശ്.
ഇന്നത് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്*ക്ക് രക്ഷയുടെ അടയാളമാണ്. മറ്റുള്ളവര്*ക്കാവട്ടെ ക്രിസ്തുമതസ്ഥാപകനായ ക്രിസ്തുവിന്*റെ ചിഹ്നവും.
More stills
Keywords:Good friday,jesus Christ,jesus crusification,christianity,cross
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks