Results 1 to 1 of 1

Thread: പെറ്റമ്മയെ നോക്കാന്* മക്കള്*ക്ക് വയ്യ; 89 കാ&a

  1. #1
    Join Date
    Jun 2006
    Posts
    5,883

    Default പെറ്റമ്മയെ നോക്കാന്* മക്കള്*ക്ക് വയ്യ; 89 കാ&a

    പെറ്റമ്മയെ നോക്കാന്* മക്കള്*ക്ക് വയ്യ; 89 കാരി ഒറ്റയ്*ക്കൊരു വീട്ടില്*

    വെഞ്ഞാറമൂട്: 89 കാരിയായ ഹസന്*ബീവി തൊഴുകൈയോടെ വഴിപോക്കരോട് കേണപേക്ഷിക്കുകയാണ്. ''എന്നെ ആരെങ്കിലും ആസ്പത്രിയില്* കൊണ്ടുകിടത്തണേ.... എന്നെ നോക്കാന്* ആരുമില്ല...'' മൂന്ന് ആണ്*മക്കളുണ്ടായിട്ടും വയസ്സുകാലത്ത് നോക്കാന്* ആളില്ലാതെ വന്ന ഒരുപെറ്റമ്മയുടെ നിലവിളി കൊച്ചുകുഞ്ഞുങ്ങളുടെപോലും കരളലിയിപ്പിക്കും. മകന്* ഉപേക്ഷിച്ച് പോയതുകൊണ്ട് അഞ്ചുദിവസമായി ദാഹജലം പോലുമില്ലാതെ വേങ്കമല പ്ലാങ്കാലയിലെ ചെറിയ പുരയില്* കിടക്കുകയാണ് ഹസന്*ബീവി.
    5 ഏക്കര്* ഭൂമിയുടെ ഉടമയായിരുന്ന ഹസ്സന്*ബീവിയുടെ ആദ്യഭര്*ത്താവ് മീരാസാഹിബ് മരിച്ചുപോയി. ആ ബന്ധത്തില്* ജബ്ബാര്*, വഹാബ് എന്നീ മക്കളുണ്ട്. ഇതില്* വഹാബ് മുന്*പ് മരിച്ചു.
    കുറച്ചുനാള്* കഴിഞ്ഞപ്പോള്* അബൂബക്കര്* ഹസന്*ബീവിയെ വിവാഹംകഴിച്ചു. ഇതില്* സലിം, ഷാജി എന്നീ രണ്ടുമക്കളുണ്ട്. രണ്ടാംഭര്*ത്താവ് അബൂബക്കറും മുപ്പതുവര്*ഷം മുമ്പ് മരിച്ചു. ഇതിനിടയില്* മക്കളുടെ ആവശ്യങ്ങള്*ക്കായി നാലര ഏക്കറോളം വസ്തുക്കളും വിറ്റു.
    പിന്നെ മക്കളുടെ അഭയത്തിലാണ് ഹസന്*ബീവി കഴിഞ്ഞത്. വാര്*ദ്ധക്യാവസ്ഥ വന്നപ്പോഴാണ് ഹസന്*ബീവിയെ നോക്കാന്* മക്കള്*ക്ക് വയ്യാതായത്.
    മൂത്ത മകന്* ജബ്ബാറിനോടൊപ്പമാണ് കഴക്കൂട്ടത്ത് ഹസന്*ബീവി താമസിച്ചിരുന്നത്. കാന്*സര്* രോഗിയായ ജബ്ബാര്* അഞ്ചുദിവസം മുമ്പ് ഹസന്*ബീവിയെ വേങ്കമലയിലെ സലിമിന്റെ വീട്ടില്* കൊണ്ടുവന്നു. രാവിലെ 11 മണിക്കാണ് ഇവരെത്തിയത്. എന്നാല്* മകന്* സലിം വാതില്* തുറക്കാന്* തയ്യാറായിരുന്നില്ല.
    പിറ്റേന്ന് നേരം വെളുക്കുവോളം ഈ വൃദ്ധമാതാവ് വീടിന്റെ പുറത്ത് ഉറുമ്പുകടിയേറ്റ് കിടന്നു.
    സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്* സലിമിന്റെ വീടിന്റെ വാതില്* തുറന്ന് വൃദ്ധയെ അകത്ത് കിടത്തി. എന്നാല്* തനിക്ക് സ്വന്തം അമ്മയെ നോക്കാന്* കഴിയില്ലെന്നാണ് സലിം പറയുന്നത്. ഭാര്യ രണ്ടുമാസം മുമ്പ് മരിച്ചുപോയെന്നും കൂടെയുള്ള 27 വയസ്സുള്ള മകന്* മന്ദബുദ്ധിയാണെന്നും സ്ഥിരമായി കൂലിപ്പണിയില്ലെന്നുമാണ് സലിമിന്റെ വാദം.
    അന്നുതന്നെ ഈ വൃദ്ധയെ വീട്ടില്* തനിച്ചാക്കി സലിമും മകനും വീട്ടില്* നിന്നിറങ്ങി മറ്റെവിടെയോ ആണ്. വേറൊരു മകന്* ഷാജിയും വൃദ്ധയെ ഏല്*ക്കാന്* തയ്യാറാകുന്നില്ല.
    അഞ്ചുദിവസമായി അയല്*പക്കത്തുള്ളവര്* കൊടുക്കുന്ന ആഹാരം കഴിച്ച് തനിച്ച് കഴിയാനാണ് ഈ അമ്മയുടെ വിധി.
    വീടിന്റെ ഒരു മുറി മാത്രമാണ് തുറന്നിട്ടുള്ളത്. മക്കള്* ഇത്രയൊക്കെ ക്രൂരതകള്* ചെയ്തിട്ടും ആ അമ്മ ഒരുമകനെയും കുറ്റപ്പെടുത്താനും തയ്യാറാകുന്നില്ല.
    തന്നെ ആരെങ്കിലും ആസ്പത്രിയില്* കൊണ്ടുപോയി അവിടെ കിടത്തിയിരുന്നാല്* മതിയെന്ന് മാത്രമാണ് എല്ലാവരോടും കേണപേക്ഷിക്കുന്നത്.
    ഈ അമ്മയെ ഏറ്റെടുക്കാന്* തയ്യാറായ സന്നദ്ധ സംഘടനകളുടെ സഹായം തേടുകയാണ് നാട്ടുകാര്*.
    Last edited by film; 04-03-2013 at 10:49 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •