-
ഫഹദ് അവിവാഹിതന്*, ഒരു പെണ്*കുട്ടി കടന്നുവŐ

സത്യന്* അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്* ഫഹദ് ഫാസിലാണ് നാ*യകന്*. പട്ടണത്തിന്*റെ പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ കഥ ഒരുങ്ങുന്നത്. അവിവാഹിതനായ ഒരു ചെറുപ്പക്കാരന്*റെ കഥയാണ് സത്യന്* ഇത്തവണ പറയുന്നത്. അയാളുടെ ജീവിതത്തിലേക്ക് ഒരു പെണ്*കുട്ടി കടന്നുവരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ് പ്രമേയം.
ന്യൂജനറേഷന്* സിനിമയുടെ മുഖമായ ഫഹദ് ഫാസില്* കരിയറില്* വലിയ മാറ്റത്തിന് തയ്യാറാകുന്നതിന്*റെ ഭാഗമായാണ് സത്യന്* അന്തിക്കാടിന്*റെ ചിത്രത്തില്* അഭിനയിക്കുന്നത്. ‘പുതിയ തീരങ്ങള്*’ എന്ന സിനിമയുടെ കനത്ത പരാജയത്തിന് ശേഷം സത്യന്* സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇക്ബാല്* കുറ്റിപ്പുറമാണ് ഈ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്.
മേയ് അവസാനം പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. സ്വന്തമായി തിരക്കഥയെഴുതിയ ചില സിനിമകള്* പരാജയപ്പെട്ടപ്പോഴാണ് സത്യന്* അന്തിക്കാട് കഴിഞ്ഞ ചിത്രത്തില്* ബെന്നി പി നായരമ്പലത്തിന്*റെ രചന സ്വീകരിച്ചത്. എന്നാല്* അതും വിജയമായില്ല. എന്തായാലും ഫഹദ് ഫാസിലിന്*റെ സൂപ്പര്*ഹിറ്റ് ചിത്രമായ ഡയമണ്ട് നെക്ലേസിന്*റെ തിരക്കഥാകൃത്തായ ഇക്ബാല്* കുറ്റിപ്പുറത്തെ കൂട്ടുപിടിച്ച് ഒരു ഹിറ്റ് സൃഷ്ടിക്കാനാണ് സത്യന്* അന്തിക്കാടിന്*റെ ശ്രമം.
ന്യൂജനറേഷന്* സംവിധായകരോടൊപ്പം സഞ്ചരിച്ചിരുന്ന ഫഹദ് ഫാസില്* സാവധാനം സീനിയര്* സംവിധായകരിലേക്കെത്തുകയാണ്. ജോഷിയും പ്രിയദര്*ശനും രഞ്ജിത്തുമൊക്കെ ഫഹദിനെ നായകനാക്കുന്ന കാലം വിദൂരമല്ലെന്ന് പ്രതീക്ഷിക്കാം.
More stills
Keywords:Fahad Fazil,New generation trent,Ranjith,puthiya theerangal,sathyan Anthikad,malayalam film news
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks