-
ദുല്*ഖര്* പ്രണയിക്കുന്നു!

ദുല്*ഖര്* പ്രണയിക്കുന്നു. അഭിനയിച്ച ചിത്രങ്ങളിലെല്ലാം പ്രണയം ഒരു ഘടകമായിരുന്നുവെങ്കില്* ഇത്തവണ കാര്യമായി പ്രണയിക്കാനാണ് ദുല്*ഖറിന്റെ ഒരുങ്ങുന്നത്. നര്*മ്മവും പ്രണയവും വിഷയമാകുന്ന 'പട്ടം പോലെ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്* ഒരു തമിഴ് ബ്രാഹ്മണന്റെ വേഷത്തിലാണ് ദുല്*ഖര്* എത്തുന്നത്. ഛായാഗ്രാഹകന്* അഴകപ്പന്റെ ആദ്യ സംവിധാന സംരംഭമാണിത്.
കേരളത്തില്* താമസിക്കുന്ന ഒരു തമിഴ് ബ്രാഹ്മണ യുവാവുമായുള്ള ഒരു പെണ്*കുട്ടിയുടെ പ്രണയമാണ് ചിത്രത്തിലൂടെ പറയാന്* ശ്രമിക്കുന്നതെന്ന് അഴകപ്പന്* വ്യക്തമാക്കി. ആദ്യഘട്ട ചിത്രീകരണം തഞ്ചാവൂരില്* ആരംഭിക്കും. അഴകപ്പന്* ഇതിനുമുമ്പ് ഇന്ത്യന്* ആര്*മിക്ക് വേണ്ടി 'സല്യൂട്ട്' എന്ന ചിത്രം ഒരുക്കിയിട്ടുണ്ട്.
ദുല്*ഖര്* ഇപ്പോള്* അഭിനയിക്കുന്ന 'എ.ബി.സി.ഡി', 'നീലാകാശം പച്ചക്കടല്* ചുവന്ന ഭൂമി' എന്നീ ചിത്രങ്ങള്*ക്കുശേഷമാകും 'പട്ടം പോലെ' തുടങ്ങുക. ബോളിവുഡിലെ പ്രമുഖ ഛായാഗ്രാഹകന്* കെയു മോഹനന്റെ മകള്* മാളവിക മോഹനനാണ് നായിക. അനൂപ് മേനോനും ഒരു പ്രധാനവേഷത്തിലെത്തുന്നു. കെ ഗിരീഷ് കുമാറാണ് തിരക്കഥ.
More stills
Keywords:Dulkar salman,ABCD,pattam pole, salute,k girish kumar,Anup menon,Malavika mohan,malayalam film news
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks