വാഹനാപകടത്തില്* ഗുരുതരമായി പരുക്കേറ്റു ചികിത്സയില്* കഴിയുന്ന നടന്* ജഗതി ശ്രീകുമാര്* പത്തര കോടി രൂപ നഷ്ടപരിഹാരംതേടി കോടതിയില്*. തിരുവനന്തപുരം എംഎസിടി കോടതിയിലാണ്* അഭിഭാഷകന്* മുഖേന ജഗതി ഹര്*ജി നല്*കിയിരിക്കുന്നത്*.


ഇന്*ഷുറന്*സ്* കമ്പനിക്കെതിരേയും ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ ഓടിച്ചിരുന്ന ഡ്രൈവര്*ക്കെതിരേയുമാണ്* ഹര്*ജി.

കഴിഞ്ഞ മാര്*ച്ചിലാണ്* ജഗതിക്ക്* അപകടമുണ്ടായത്*. കോഴിക്കോട്* ജില്ലയിലെ തേഞ്ഞിപ്പാലത്തിന്* സമീപം പാണമ്പ്രയില്*വെച്ച്* ജഗതി സഞ്ചരിച്ച ഇന്നോവകാര്* ഡിവൈഡറില്* ഇടിച്ചുകയറുകയായിരുന്നു. അനില്* കുമാര്* എന്നയാളാണ്* വാഹനം ഓടിച്ചിരുന്നത്*. ഡ്രൈവര്* ഉറങ്ങിപ്പോയതായിരുന്നു അപകടകാരണം. ലെനില്* രാജേന്ദ്രന്റെ ചിത്രത്തിന്റെ ഷൂട്ടിംഗില്* പങ്കെടുക്കാനായി കുടകിലേക്കു പോവുകയായിരുന്നു ജഗതി.

Jagathy Sreekumar more stills


Keywords:Jagathy Sreekumar,Lenin Rajendran,shooting,accident,Insurance company