തമിഴ് സിനിമാലോകത്ത് പവര്*സ്റ്റാര്* എന്നറിയപ്പെടുന്ന ശ്രീനിവാസന്* പണത്തട്ടിപ്പ് കേസില്* പൊലീസ് പിടിയിലെന്ന് റിപ്പോര്*ട്ട്. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ല സ്വദേശി പി എസ് രംഗനാഥന്* നല്*കിയ തട്ടിപ്പ് കേസിലാണ് വെള്ളിയാഴ്ച രാവിലെ ചെന്നൈയില്*വച്ച് പൊലീസ് ശ്രീനവാസനെ അറസ്റ്റ് ചെയ്തത്.


20കോടിരൂപയുടെ ലോണ്* രംഗനാഥന് എടുത്തു കൊടുക്കാം എന്നറിയിച്ച് ശ്രീനിവാസന്* 50 ലക്ഷം രൂപ കമ്മീഷനായി വാങ്ങിയെന്നും എന്നാല്* ലോണ്* ശരിയാക്കി നല്*കിയില്ലെന്നും കമ്മീഷനായി നല്*കിയ 50 ലക്ഷം രൂപ ശ്രീനിവാസന്* തിരിച്ചു നല്*കിയില്ലെന്നും രംഗനാഥന്* പരാതിയില്* അറിയിച്ചു.

ശ്രീനിവാസനെ ചെന്നൈ സെന്*ട്രല്* ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തു. അന്വേഷണത്തില്* ഇയാള്* ഇതേപോലെ കൂടുതല്* പണം തട്ടിയെടുത്തിട്ടുണ്ടെന്ന് അറിയാന്* കഴിഞ്ഞതായി പൊലീസ് വ്യക്തമാക്കി. വഞ്ചനാക്കുറ്റത്തിന് മുന്*പും പവര്*സ്റ്റാര്* അറസ്റ്റിലായിരുന്നു.

കണ്ണാ ലഡു തിന്ന ആശയാ എന്ന സിനിമയാണ് ശ്രീനിവാസന്* നായകനായി ഈ അടുത്തിറങ്ങിയ സിനിമ. ബ്രഹ്മാണ്ഡചിത്രങ്ങളുടെ സംവിധായകന്* ഷങ്കറിന്*റെ ‘ഐ’ ആണ് പവര്*സ്റ്റാര്* അഭിനയിക്കുന്ന പുതിയ ചിത്രം.



More stills


Keywords:Powerstar,Sreenivasan,kanna ladu thinna aasaiya,i,crimebranch police,arrest