പ്രാരംഭ പ്രാര്*ത്ഥന


അനന്ത നന്മസ്വരൂപിയായ ദൈവമേ, അങ്ങയെ ഞങ്ങള്* ആരാധിക്കുന്നു. അങ്ങേ എക പുത്രനെ ഈ ലോകത്തിലേക്കയച്ച് പാപാന്ധകാരത്തില്* നിപതിച്ച മനുഷ്യരാശിയെ രക്ഷിക്കാന്* തിരുമനസായതിനെ ഓര്*ത്ത് ഞങ്ങള്* അങ്ങയെ സ്തുതിക്കുന്നു. ഞങ്ങളുടെ രക്ഷയും ആശ്രയവുമായ ഈശോയെ, പാപികളായ ഞങ്ങളോരോരുത്തരെയും അങ്ങ് കാത്തുരക്ഷിക്കണമേ. അങ്ങേ ദിവ്യഹൃദയം വഴിയായി അപേക്ഷിക്കുന്ന സകലവും ലഭിക്കുമെന്ന് അങ്ങ് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. ഈശോയുടെ തിരുഹൃദയ ഭക്തരായ ഞങ്ങളുടെ പ്രാര്*ത്ഥനകള്* അങ്ങ് കൈക്കൊള്ളണമേ. പ്രത്യേകമായി ഈ നൊവേനയില്* ഞങ്ങളപേക്ഷിക്കുന്ന കാര്യങ്ങള്* ....., സാധിച്ചുതന്ന് ഞങ്ങള്*ക്കു സമാധാനവും സഹായവും നല്*കണമെന്ന് അങ്ങയോടു ഞങ്ങള്* അപേക്ഷിക്കുന്നു.
1 സ്വര്*ഗ. 1 നന്മ. 1 ത്രിത്വ.

സമൂഹ പ്രാര്*ത്ഥന

(ഈശോ വിശുദ്ധ മര്*ഗരീത്താ മരിയത്തിന്നു പ്രത്യക്ഷപ്പെട്ട് നല്*കിയ 12 വാഗ്ദാനങ്ങളെക്കുറിച്ച് നമുക്കു ധ്യാനിക്കാം.) .
കാര്*മ്മി: "എന്റെ ദിവ്യഹൃദയ ഭക്തരുടെ ജീവിതാന്തസ്സിനു വേണ്ട എല്ലാ അനുഗ്രഹങ്ങളും ഞാന്* പ്രദാനംചെയ്യും" എന്നരുളിച്ചെയ്ത ഈശോയെ, ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്* പ്രാര്*ത്ഥിക്കുന്നു.

സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.
കാര്*മ്മി: "അവരുടെ കുടുംബങ്ങളില്* ഞാന്* സമാധാനം നല്*കും" എന്നരുളിച്ചെയത ഈശോയെ,
സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.
കാര്*മ്മി: "അവരുടെ സങ്കടങ്ങളില്* ഞാന്* അവരെ ആശ്വസിപ്പിക്കും" എന്നരുളിച്ചെയത ഈശോയെ,
സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.
കാര്*മ്മി: "ജീവിതകാലത്തും പ്രത്യേകം അവരുടെ മരണസമയത്തും ഞാന്* അവര്*ക്ക് ഉറപ്പുള്ള സങ്കേതമായിരിക്കും എന്നരുളി ചെയ്ത" ഈശോയെ,
സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.
കാര്*മ്മി: "അവരുടെ എല്ലാ പ്രയത്നങ്ങളിലും ഞാന്* അനവധി ആശീര്*വാദങ്ങള്* നല്*കും എന്നരുളിചെയ്ത" ഈശോയെ,
സമൂ" ഞങ്ങളെ അനുഗ്രഹിക്കണമേ.

കാര്*മ്മി: "പാപികള്* എന്റെ ഹൃദയത്തില്* അനുഗ്രഹത്തിന്റെ വറ്റാത്ത ഉറവയും സമുദ്രവും കണ്ടെത്തും" എന്നരുളിച്ചെയ്ത ഈശോയെ'
സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.
കാര്*മ്മി: "മന്ദതയുള്ള ആത്മാക്കള്* തീക്ഷ്ണതയുള്ളവരാകും" എന്നരുളിച്ചെയ്ത ഈശോയെ,
സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.
കാര്*മ്മി: "തീക്ഷ്ണതയുള്ള ആത്മാക്കള്* അതിവേഗം പരിപൂര്*ണ്ണതയുടെ പദവിയില്* പ്രവേശിക്കും" എന്നരുളിച്ചെയ്ത ഈശോയെ,
സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.
കാര്*മ്മി: "എന്റെ തിരുഹൃദയരൂപം പ്രതിഷ്ഠിച്ചു വണങ്ങുന്ന ഭവനങ്ങളില്* എന്റെ ആശീര്*വാദമുണ്ടാകും" എന്നരുളിച്ചെയ്ത ഈശോയെ,
സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.
കാര്*മ്മി: "കഠിനഹൃദയരായ പാപികളെ മനസ്സുതിരിക്കുന്നതിനുള്ള വരം വൈദികര്*ക്കു ഞാന്* നല്*കും" എന്നരുളിച്ചെയ്ത ഈശോയെ,
സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.
കാര്*മ്മി: "തിരുഹൃദയഭക്തി പ്രചരിപ്പിക്കുന്നവരുടെ നാമം എന്റെ ഹൃദയത്തില്* ഞാന്* സൂക്ഷിക്കും" എന്നരുളിച്ചെയ്ത ഈശോയെ,
സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.
കാര്*മ്മി: "ഒന്*പത് ആദ്യവെള്ളിയാഴ്ച തുടര്*ച്ചയായി വിശുദ്ധ കുര്*ബാന സ്വീകരിക്കുന്നവര്*ക്ക് അവസാനം വരെയുള്ള നിലനില്പിന്റെ വരം നല്*കും" എന്നരുളിച്ചെയ്ത ഈശോയെ,
സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.