ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ സൂപ്പർ സംവിധായകൻ ഐ.വി.ശശി മടങ്ങി വരുന്നു. അന്തരിച്ച തിരക്കഥാകൃത്ത് ടി.ദാമോദരന്രെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം പറയുന്നത് ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ രക്തസാക്ഷിത്വത്തിന്റെ കഥയാണ്. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനാവുന്നത്.

കൊല്ലപ്പെട്ട ആർ.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കഥയുമായി ഈ കഥയ്ക്ക് സാമ്യമുണ്ടെന്ന് സൂചനയുണ്ട്. എന്നാൽ ദാമോദരൻ ഈ കഥ രചിച്ചതിന് ശേഷമാണ് ടി.പി കൊല്ലപ്പെടുന്നതെന്നതാണ് അത്ഭുതകരമായ മറ്റൊരു വസ്തുത.

ദാമോദരന്റെ തിരക്കഥ പൂര്*ത്തിയാക്കുന്നത് മകള്* ദീദി ദാമോദരനാണ്. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്പ് തിരക്കഥയിൽ ചെറിയ ചില തിരുത്തലുകൾ വരുത്തുന്നതിന് ദീദിയുമായി ചർച്ച നടത്തുമെന്ന് ഐ.വി.ശശി വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയം പ്രമേയമാക്കി ഒരു സിനിമ ഒരുക്കുന്ന കാര്യം ദീദിയും സ്ഥിരീകരിച്ചിട്ടുണ്ട്.

ഐ.വി.ശശി​- ദാമോദരൻ ടീമിന്റെ ആവനാഴി,​ 1921,​ ഇൻസ്*പെക്ടർ ബൽറാം തുടങ്ങിയവ എല്ലാം തന്നെ ബോക്സോഫീസിൽ വന്പൻ ഹിറ്റുകളായിരുന്നു.

അതേസമയം മമ്മൂട്ടിയുടെ തിരക്കുകൾ കാരണം അടുത്ത വർഷം മാത്രമെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുകയുള്ളൂവെന്നാണ് ശശിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ര*ഞ്ജിത്തിന്റെ കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്. അതിനു ശേഷം ജി.മാർത്താണ്ഡൻ ഒരുക്കുന്ന ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ് എന്ന ചിത്രത്തിലായിരിക്കും മമ്മൂട്ടി അഭിനയിക്കുക.


അതേസമയം മമ്മൂട്ടിയുടെ മകനും യുവനടനുമായ ദുൽഖർ സൽമാനെ നായകനാക്കി ഒരു സിനിമ ഒരുക്കാനും ഐ.വി.ശശിക്ക് പദ്ധതിയുണ്ട്.

Mammootty

Keywords: mammootty new film, mammootty new film,
mammootty iv shasi