മലയാളസിനിമയിൽ പുതുമുഖങ്ങൾക്കിടയിലേയ്ക്ക് ഒരു സുന്ദരി കൂടി,​ അലീഷ മുഹമ്മദ്. റേഡിയോ ജോക്കിയായിരുന്ന അലീഷ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കടൽ കടന്നൊരു മാത്തുകുട്ടി എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

അലീഷയെ സംവിധായകൻ രഞ്ജിത്തിന് പരിചയപ്പെടുത്തി കൊടുത്തത് മമ്മൂക്ക തന്നെയാണ്. ഒരു സ്റ്റേജ് ഷോയ്ക്കിടയിലാണ് മമ്മൂട്ടി അലീഷയെ കാണുന്നത്.
കടൽകടന്നൊരു മാത്തു കുട്ടി എന്ന സിനിമയിൽ ജർമ്മനിയിൽ ജീവിക്കുന്ന മാത്തുകുട്ടിയുടെ പഴയകാല കാമുകിയായ റോസി എന്ന കഥാപാത്രമായാണ് അലീഷ അഭിനയിക്കുന്നത്. റോസി ഒരു നാടൻ പെൺകുട്ടിയാണ്. ഗ്രാമത്തിലെ സ്കൂളിലെ ഒരു അധ്യാപിക കൂടിയാണ് റോസി.

'ഒരു അവാർഡ് പരിപാടി അവതരിപ്പിക്കുന്നതിനിടയിലാണ് മമ്മൂട്ടി സാർ എന്നെ കാണുന്നതും രഞ്ജിത്ത് സാറിന് പരിചയപ്പെടുത്തി കൊടുക്കുന്നതും. ഞാൻ ഓഡീഷനൊന്നും പോയിട്ടില്ല. രഞ്ജിത്ത് സാർ സിനിമയെ കുറിച്ച് വളരെ ചുരുക്കി പറഞ്ഞു തന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം എന്നെ തിരഞ്ഞെടുത്തു എന്നറിയിച്ചു കൊണ്ട് അദ്ദേഹം വിളിക്കുകയും ചെയ്തു.'-അലീഷ പറഞ്ഞു.

മോഹൻലാലും ദിലീപും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തന്രെ ആദ്യ ചിത്രത്തിൽ തന്നെ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ കഴിയുന്നതിന്രെ സന്തോഷത്തിലുമാണ് ഈ പുതുമുഖം.

Keywords: alisha, alisha gallery, alisha images, alisha photos, alisha with mammootty, alisha mammootty new film,