പ്രശസ്ത സംവിധായകന്* പ്രിയനന്ദനന്* സംവിധാനം ചെയ്യുന്ന ‘ദി വോട്ടര്* ‘ എന്ന സിനിമയില്* താന്തോന്നിത്തുരുത്ത് എന്ന് ദ്വീപിലെ ഏക വോട്ടറായ ഗോപിയുടെ റോളിലാണ് സലീം കുമാര്* എത്തുന്നത്.

അടിസ്ഥാന സൌകര്യങ്ങളൊന്നുമില്ലാത്ത ദ്വീപില്* തിരഞ്ഞെടുപ്പു കാലമായാല്* വാഗ്ദാനങ്ങളുമായി സ്ഥാനാര്*ത്ഥികളും രാഷ്ട്രീയ പാര്*ട്ടികളും വരും. പക്ഷേ ജയിച്ചു കഴിഞ്ഞാല്* പിന്നീട് തിരിഞ്ഞു നോക്കില്ല. വര്*ഷങ്ങളോളം തുടരുന്ന ഈ പ്രക്രിയയ്ക്ക് മാറ്റം വരുത്താന്* ഗോപി തീരുമാനിക്കുന്നു. തുടര്*ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. സത്യന്* കോലങ്ങാട് കഥയും തിരക്കഥയും എഴുതിയ ചിത്രത്തിന്റെ ചിത്രീകരണം ജൂലൈയില്* ആരംഭിക്കും.

Salimkumar


Keywords: salimkumar,salimkumar images, salimkumar photos, salimkumar new film, salimkumar film the voter, film the voter images, new film the voter