മലയാള സിനിമയുടെ ചരിത്ര സ്*മരണകള്* ഉറങ്ങുന്ന ഉദയാ സ്*റ്റുഡിയോയുടെ അകത്തളങ്ങളില്* ഇപ്പോള്* ഉശിരന്* നൃത്തച്ചുവടുകളുമായി അരങ്ങുതകര്*ക്കുകയാണ്* ബോളിവുഡ്* താരം സുനില്* ഷെട്ടിയും മലയാളിതാരം ശ്വേതാ മേനോനും. ബ്*ളെസിയുടെ 'കളിമണ്ണി'നു വേണ്ടിയാണ്* നീണ്ടനാളുകള്*ക്കു ശേഷം ഉദയായില്* ഒരു നൃത്തരംഗം ചിത്രീകരിക്കുന്നത്*.

മുംബൈയിലെ ഒരു തെരുവിന്റെ പശ്*ചാത്തലത്തിലാണ്* പാട്ടു സീന്* ഒരുക്കിയിരിക്കുന്നത്*. ഒരു ഹിന്ദി ഗാനത്തിനൊപ്പിച്ചാണ്* സുനില്* ഷെട്ടിയും ശ്വേതയും ചുവടുകള്* വയ്*ക്കുന്നത്*. ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ചതിന്റെ പേരില്* ഏറെ വിവാദങ്ങളുണ്ടാക്കിയ 'കളിമണ്ണി'ന്റെ പ്രധാന ലൊക്കേഷന്* മുംബൈയാണ്*. ബിജു മേനോന്* നായകനാകുന്ന ചിത്രത്തില്* സുഹാസിനിയും പ്രധാന വേഷത്തിലെത്തുന്നു.


സംവിധായകന്* ബ്*ളെസി തന്നെ രചന നിര്*വ്വഹിക്കുന്ന കളിമണ്ണ്* നിര്*മ്മിക്കുന്നത്* തോമസ്* തിരുവല്ലയാണ്*. ഒ.എന്*.വി. കുറുപ്പിന്റെ വരികള്*ക്ക്* എം. ജയചന്ദ്രന്റേതാണ്* സംഗീതം. സതീഷ്* കുറുപ്പാണ്* ക്യാമറാമാന്*. ഇനി ചിത്രീകരിക്കാനുള്ള രംഗങ്ങളില്* അമിതാഭ്* ബച്ചന്* ഉള്*പ്പടെയുള്ള മുന്*നിര ബോളിവുഡ്* താരങ്ങള്* പ്രത്യക്ഷപ്പെട്ടേക്കുമെന്ന്* ബ്*ളെസി പറഞ്ഞു. റംസാന്* റിലീസായിരിക്കുമെന്നാണ്* സൂചന.

Shweta Menon



Keywords: shweta menon, shweta menon images, shweta menon photos, shweta menon gallery, shweta menon new stills, shweta menon sunil shetty, shweta menon sunil shetty udaya studio, shweta menon sunil shetty dance