രാവിൽ നിനക്കായ് പാടാം ...
വീണ്ടും പ്രണയാർദ്രഗീതം
നോവിൻ നിറമാർന്ന ഗാനം
വേനൽകിളികൊഞ്ചും രാഗം
ഉള്ളിൽ നിറയുന്ന സ്നേഹം ചൊല്ലാൻ
പ്രിയമോടെയിന്നും ...
നാണം മൂടും കവിളിൽ പൂക്കും ചെമ്പകം
ഓർമ്മകളിൽ നിൻ മധുരഹാസം
ഇതുവഴിവരുമോ പ്രിയസഖി നീ..
മധുവിധുരാവിൻ കളമൊഴി നീ...
ഈറന്മേഘക്കുളിരിൽ വാടീ ആമ്പലും
വാർത്തിങ്കൾ മായും പരിഭവത്താൽ
പിരിയരുതിനിയും പ്രിയസഖി നീ...
മറയരുതിനിയും പ്രാണനിൽ നീ...


Keywords:songs,kavithakal,malayalam songs,hit songs,poems,love songs,sad songs