ഒരു ഭിക്ഷാടകന്റെ സമ്പാദ്യം 50,000 പൌണ്ട്, താമസിക്കുന്ന ഫ്ലാറ്റിന്റെ വിലയോ മൂന്നര ലക്ഷം പൌണ്ട്. കേള്*ക്കുമ്പോള്* വിശ്വസിക്കാന്* സാധിക്കുന്നില്ലേ? എന്നാല്* വിശ്വസിച്ചേ പറ്റു, ലണ്ടനിലെ നാറ്റ് വെസ്*റ്റ് ബങ്കിനു മുന്*പില്* ഭിക്ഷയാചിക്കുന്ന 37കാരന്* സൈമണ്* റൈറ്റര്* എന്ന യാചകന്റെ സമ്പാദ്യമാണ് ഇതെല്ലാം.


ബാങ്കിനു മുന്*പില്* തന്റെ വളര്*ത്തുനായക്കൊപ്പം സ്ലീപിംഗ് ബാഗിലാണ് സൈമണ്* കഴിഞ്ഞിരുന്നത്. വീടും നാടുമില്ലാത്തവന്റെ യാചന കേട്ട് നൂറുകണക്കിന് ജനങ്ങളാണ് ഇയാള്*ക്ക് സഹായം നല്*കിയിരുന്നത്. എന്നാല്* സൈമണിന്റെ ഈ സമ്പാദ്യ വിവരം പുറത്തറിഞ്ഞ് സാഹായം നല്*കിയ ബ്രിട്ടീഷുകാര്* ഞെട്ടിത്തരിച്ചുപോയി. ഇത്രയും വലിയ ഒരു കള്ളനാണ് തങ്ങള്* ഇത്രയും കാലം പണം നല്*കിയതെന്നോര്*ത്ത് ഇളിഭ്യരായിരിക്കുകയാണ് ഒരു കൂട്ടം ബ്രിട്ടീഷ് ജനത.

ദിവസവും 200 മുതല്* 300 പൌണ്ട് വരെ ഇയാള്* സമ്പാദിച്ചിരുന്നു. വൈകുന്നേരം ഭിക്ഷാടനത്തിനു ശേഷം അടുത്തുള്ള അമ്യൂസ്മെന്റ് പാര്*ക്കിലോ വാതുവെപ്പ് കേന്ദ്രത്തിലോ പോയി ചില്ലറ മാറുന്നതായിരുന്നു ഇയാളുടെ സ്ഥിരം രീതി. എന്നാല്* ഇയാളുടെ ജീവിത രീതിയില്* സംശയം തോന്നിയ ഒരു ബ്രട്ടീഷുകാരനാണ് ഇക്കാര്യം കോടതിയില്* എത്തിച്ചത്. തുടര്*ന്ന് കോടതി നടത്തിയ അന്വേഷണത്തില്* സൈമണിന്റെ വഞ്ചന കണ്ടെത്തുകയായിരുന്നു.

എന്തായാലും കോടതി ഇയാള്*ക്ക് രണ്ട് വര്*ഷത്തേക്ക് ഭിക്ഷയാചിക്കുന്നതിന് വിലക്ക് ഏര്*പ്പെടുത്തി. രണ്ട് വര്*ഷത്തിനുള്ളില്* സൈമണ്* ഭിക്ഷയാചിക്കുന്നത് കണ്ടാല്* വഞ്ചനാകുറ്റം ചുമത്തി ജയിലിലടക്കുമെന്ന് കോടതി പറഞ്ഞു.


More stills


Keywords:Begger,pound,cheating,Simon Riter