മത്തി ആവുമ്പോ നമുക്ക് ഈസി ആയി ലഭിക്കുന്ന സാധനം ആണ്..മാത്രമല്ല ..നല്ല ഗുണം ഉള്ള മീനും ആണ്.. പൊള്ളിച്ചത് എന്ന് കേള്*ക്കുമ്പോള്* തന്നെ നമ്മുടെ മനസ്സിലേക്ക് വരുന്നത് മസാല ഒക്കെ പൊതിഞ്ഞു വാഴ ഇലയില്* ഇരിക്കുന്ന മീന്* ആണ് അല്ലെ … ഇതും അങ്ങനെ ഒക്കെ തന്നെ ആണ്..
ചേരുവകള്*
---------
ഒരു 6 വലിയ മത്തി വൃത്തിയാക്കിയത്
ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ഒരു കപ്പ്
ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത്* ഒന്നര സ്പൂണ്*
മുളക് പൊടി, കുരുമുളക് പൊടി 2 സ്പൂണ്*
മഞ്ഞള്* പൊടി അര സ്പൂണ്*
പച്ചമുളക് ചെറുതായി അരിഞ്ഞത് 3 എണ്ണം
തക്കാളി 1 എണ്ണം
കട്ടിയുള്ള തേങ്ങാ പാല്* അര കപ്പ്
ഉപ്പു ആവശ്യത്തിനു
വാഴയില

ആദ്യം തന്നെ മത്തി വൃത്തിയാക്കിയത് കത്തി കൊണ്ട് വരയുക .
മുളക് പൊടി, കുരുമുളക് പൊടി , മഞ്ഞള്* പൊടി എന്നിവ കുറച്ചു വെള്ളം ചേര്*ത്ത് പേസ്റ്റ് പരുവമാക്കി അല്പം ഉപ്പും ചേര്*ത്ത് അത് മീന്* കഷണങ്ങളില്* നന്നായി പുരട്ടി അര മണിക്കൂര്* വെക്കുക. അതിനു ശേഷം ഈ മീന്* എല്ലാം കുറച്ചു എണ്ണയില്* വറുക്കുക .

വറുക്കുമ്പോള്* രണ്ടു തണ്ട് കറിവേപ്പില ഇതില്* ചേര്*ക്കുക…
മീനിന്*റെ ഇരുവശവും ഒന്ന് മൊരിഞ്ഞാല്* മതി.. ഡീപ്ഫ്രൈ ചെയ്യേണ്ട ആവശ്യമില്ല.

മീന്* കഷണങ്ങള്* എടുത്തു മാറ്റിവെക്കുക.
ഇതിനു ശേഷം ചീന ചട്ടിയില്* അല്പം എണ്ണ ഒഴിച്ച് പച്ച മുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്*ക്കുക.
അതിലേക്കു ചുവന്നുള്ളി അരിഞ്ഞത് ചേര്*ക്കുക.
ഉള്ളി വഴന്നു കഴിയുമ്പോള്* അതിലേക്കു ഒരു സ്പൂണ്* മുളകുപൊടി, കാല്* സ്പൂണ്* മഞ്ഞള്* പൊടി, ഉപ്പു എന്നിവ ചേര്*ക്കുക.

ഒരു ചെറിയ കഷണം കുടംപുളി മൂന്നു സ്പൂണ്* വെള്ളത്തില്* അലിയിച്ചു അതും ചേര്*ക്കുക.നന്നായി യോജിപ്പിച്ചുകഴിയുമ്പോള്* തേങ്ങാ പാല്* ചേര്*ത്ത് ഇളക്കുക.
നന്നായി ചൂടായി കഴിയുമ്പോള്* വാങ്ങി വെക്കുക.
കട്ടി ഉള്ള തേങ്ങാ പാല്* ചേര്*ക്കാന്* പ്രത്യേകം ശ്രദ്ധിക്കുക, കാരണം ഇല്ലെങ്കില്* വെള്ളം കൂടുതല്* ഉള്ള ഗ്രേവി ആയി പോകും.

ഇനി വാഴ ഇല തീയുടെ മുകളില്* വെച്ച് വാട്ടി എടുത്ത്, അതില്* ഒരു സ്പൂണ്* ഈ മസാല വെച്ച് അതിന്*റെമുകളില്* രണ്ടു മീന്* വെച്ച് അതിന്*റെ മുകളില്* ഒരു സ്പൂണ്* മസാല കൂടി വെച്ച് കുറച്ചു കറിവേപ്പില ഇതിന്*റെ മുകളില്* ഇടുക.
ഇല നന്നായി മടക്കി വാഴ നാരു കൊണ്ട് കെട്ടുക. ഒരു തവയില്* എണ്ണ പുരട്ടി ഇത് പോലെ തയാറാക്കിയ മീന്* അതില്* വെച്ച് ഇരു വശവും നന്നായി വേവുന്നത്* വരെ ചുട്ടെടുക്കുക.
ചൂടോടെ കഴിക്കുക .


More images


Keywords:Mathi pollichu recipes,Mathi pollichathu images,sardines curry,kerala fish curry recipes