ആലിന്റെ കൊമ്പത്ത് ചേലക്കള്ളാ കണ്ണാ
ഓടക്കുഴല്*ക്കാരാ ആട തായോ
കാണാതെ കാറ്റത്തു ചേല പറന്നെങ്കില്*
ഞാനെന്തു വേണമെന്* ഗോപിമാരെ

കണ്ടില്ല കേട്ടില്ല എന്നു നടിക്കേണ്ട
കൊണ്ടല്* വര്*ണ്ണാ കൃഷ്ണാ ചേല തായോ
കുന്നോളം പോരുന്ന വെണ്ണ തരാം നിന്റെ
കുഞ്ഞിക്കൈ രണ്ടിലും ആട തായോ

വെണ്ണമാത്രം തിന്നു ദാഹം വളര്*ത്തുവാന്*
എന്നെക്കൊണ്ടാവില്ല ഗോപിമാരെ
ഗോകുലം തന്നിലെ പൈക്ക്ക്കള്* തന്*പാലെല്ലാം
ഗോപാലാ നല്*കീടാം ചേല തായോ

പൊന്നു കൊണ്ടുള്ളൊരു പുല്ലാം കുഴല്* തരാം
പൊന്നുണ്ണി കണ്ണാ നീ ആട തായോ
പുണ്യ കാളിന്ദിയില്* ആടകളില്ലാതെ
പെണ്ണുങ്ങളെന്തിനായ് ചെന്നിറങ്ങീ

വന്നെന്റെ ചാരത്തു കൈകൂപ്പി നില്*ക്കുകില്*
സുന്ദരിമാരെ ഞാന്* ആട നല്*കാം
സുന്ദരി മാരെ ഞാന്* ആട നല്*കാം.


More stills



Keywords: Devotional songs,Krishnbhakthi ganangal,poems,kavithakal