-
ഗണപതിക്ക് എങ്ങനെയാണ് ആനയുടെ തല വന്നത് ?

രാമചരിതം പോലുള്ള പഴയ മലയാള ഗ്രന്ഥങ്ങളില്* ഒരിക്കല്* ശിവനും പാര്*വ്വതിയും കൊമ്പനാനയും പിടിയാനയുമായി കാട്ടില്* രതിക്രീഡ നടത്തിയപ്പോള്* പിറന്ന കുഞ്ഞാണ് ഗണപതി എന്ന് പറയുന്നുണ്ട്
എന്നാല്* പുരാണങ്ങളില്* പറയുന്നത് പ്രസിദ്ധമായ മറ്റൊരു കഥയാണ്. കൈലാസത്തില്* നിന്ന് ശിവന്* യുദ്ധാവശ്യങ്ങള്*ക്കായി വിട്ടുനിന്ന സമയം. പാര്*വ്വതി കുളിക്കാന്* പോകുന്ന സമയത്ത് അവിടേക്ക് ആരും കടന്നു വരാതിരിക്കാന്* കാവല്* നില്*ക്കാന്* ആളില്ലാതായി.
പാര്*വ്വതി ദേഹത്തു പുരട്ടാനുള്ള ചന്ദന ചൂര്*ണ്ണമെടുത്ത് വെള്ളത്തില്* കുഴച്ച് ഒരു ഉണ്ണിയെ ഉണ്ടാക്കി. അതിന് ജീവന്* പകര്*ന്നു. സ്വന്തം പുത്രനായി കരുതി കൈലാസത്തിന് കാവല്* നില്*ക്കാന്* കല്*പ്പിച്ചു.
ഈ സമയം പരമശിവന്* കൈലാസത്തില്* തിരിച്ചെത്തുന്നു. ശിവനെ പരിചയമില്ലാത്ത ഗണപതി അകത്ത് കടക്കരുതെന്ന് കല്*പ്പിച്ചു. കൈലാസത്തില്* മുമ്പൊരിക്കലും ഇങ്ങനെയൊരു ഉണ്ണിയെ കണ്ടിട്ടില്ലാത്ത പരമശിവന്* തന്നെ തടയാന്* ധൈര്യം കാണിച്ച കുഞ്ഞിന്*റെ തലവെട്ടിമാറ്റി. ഇത് കണ്ട് പാര്*വ്വതി അവിടെയെത്തുന്നു. കുഞ്ഞിനെ വധിച്ച കാര്യം അറിഞ്ഞ് കോപാകുലയാവുന്നു. കാളീസ്വരൂപം ധരിച്ച് മൂന്ന് ലോകങ്ങളും ഭസ്മമാക്കാന്* ഒരുങ്ങുന്നു.
ഇത് കണ്ട് പേടിച്ചരണ്ട് ദേവഗണങ്ങള്* ശിവനെ അഭയം പ്രാപിക്കുന്നു. പാര്*വ്വതിയുടെ കോപം അടക്കാനായി കുഞ്ഞിനെ ജീവിപ്പിക്കാം എന്ന് ശിവന്* സമ്മതിക്കുന്നു. പുറത്തേക്കിറങ്ങിയാല്* വടക്കോട്ട് തലവച്ച് നില്*ക്കുന്ന ആദ്യം കാണുന്ന ജീവിയുടെ തല വെട്ടിയെടുത്തു കൊണ്ടുവരാന്* ഭൂതഗണങ്ങളോട് ശിവന്* കല്*പ്പിക്കുന്നു (ജ്ഞാനത്തിന്*റെ സൂചകമായാണ് വടക്കോട്ട് വയ്ക്കുന്ന തല),
ഭൂതഗണങ്ങള്* ആദ്യം കണ്ടത് വടക്കോട്ട് തലവച്ചു നില്*ക്കുന്ന ആനയെയാണ്. അവര്* ആനത്തല വെട്ടിക്കൊണ്ട് വരികയും ശിവന്* കുഞ്ഞിന്*റെ കബന്ധത്തില്* ആനത്തല വച്ച് ജീവന്* പകരുകയും ചെയ്യുന്നു. പാര്*വ്വതി സന്തോഷ ചിത്തയായി കുഞ്ഞിനെ വാരിപ്പുണരുന്നു. എല്ലാ ഗണങ്ങളുടെയും നാഥനായി പരമശിവന്* അവനെ വാഴിക്കുന്നു. അങ്ങനെയാണ് ഗണപതിക്ക് ആനയുടെ തല ഉണ്ടാവുന്നത്.
ഒരിക്കല്* പാര്*വ്വതിയും പിന്നീട് ശിവനും ജീവന്* പകര്*ന്നതുകൊണ്ട് ഗണപതി ശിവപാര്*വ്വതിമാരുടെ മൂത്ത മകനായിത്തീര്*ന്നു.
Lord Ganesha More stills
Keywords:stories,devotional stories,articles,moral stories
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks