വിജയം ആവർത്തിക്കുമോ എന്ന് ഒരു തവണ കൂടി പരീക്ഷിക്കാൻ ഒരുങ്ങുകയാണ് നിവിൻ പോളിയും നസ്രിയ നസീമും. യുവ എന്ന ആൽബത്തിലെ താരചേർച്ചയാണ് ഇരുവരെയും നേരം എന്ന സിനിമയിലെത്തിച്ചത്.

തമിഴിലും മലയാളത്തിലുമായി ഇറങ്ങിയ ചിത്രം ഇരുതാരങ്ങളുടെയും അവസരങ്ങൾക്ക് മാറ്റ് കൂട്ടുകയായിരുന്നു. ജൂഡ് ആന്രണി സംവിധാനം ചെയ്യുന്ന ഓം ശാന്തി ഓശാന എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ നിവിൻ പോളിക്ക് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെയാണ് തിരക്കുള്ള നടനായി മാറിയത്.

ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്രെ ഷൂട്ടിംഗ് സെപ്തംബറിൽ തുടങ്ങുമെന്നാണ് ചിത്രത്തിന്രെ അണിയറ പ്രവർത്തകർ പറയുന്നത്.


Malayalam Film


Keywords: nivin nasriya, nvivn nasriya photos, nivin nasriya gallery, nivin nasriya new film, nivin nasriya new images