നീ വരാതിരിക്കുന്ന എന്*റെ മൌനത്തിലേക്ക്*
എഴുതിയും, വെട്ടിയും, തിരുത്തിയും
പാതി നിറഞ്ഞ കടലാസു കീറുകള്*
ചുളിഞ്ഞു വീണുകൊണ്ടിരിക്കെ
ശൂന്യമായ മനസ്സുകൊണ്ട് തേടിപ്പിടിച്ച്
എന്തൊക്കെയോ പേരുകളില്* എഴുതി നോക്കി.

ഇനിയും മാറുന്നില്ലല്ലോ നിന്*റെ പിണക്കം!
മഷി കുടിച്ചും തുപ്പിയും കിതച്ചോടുന്നു പേന.
ഉണരൂ... എന്*റെ വിളി നീ കേള്*ക്കുന്നില്ലേ?

“ഉവ്വ്” എന്നു കാതോരം കടന്നുപോയ്
കനത്തൊരു പരിഭവ സ്വനം.
“വിളിച്ചിരുന്നല്ലോ ഞാന്*; കൈ പിടിച്ചടുപ്പിച്ചിരുന്നല്ലോ.
കേള്*ക്കാതെ, കണ്ടില്ലെന്നുള്ള നാട്യേന
തിരക്കുകളിലേക്കോടിപ്പോയത് നീയല്ലേ?

പിന്നാലെ പാഞ്ഞു തളര്*ന്ന്
വഴിയില്* ചിറകു കുരുക്കാതെ വീണ എന്നെ
കാലം കഷണങ്ങളായ് കൊത്തിയടര്*ത്തിക്കൊണ്ടുപോയ്.
ഇനി ഞാനിവിടെ ബാക്കിയില്ല.”

ഒന്നു പിടഞ്ഞ നെഞ്ചിലേക്കടുപ്പിക്കാന്*
ശേഷിപ്പുകളൊന്നുമില്ലെന്നറിയെ
വ്യര്*ഥമെങ്കിലും മാപ്പു ചോദിക്കുന്നു.
വീണ്ടും വരിക, എന്*റെ ചിറകിനടിയിലേക്ക്.
വന്നെന്*റെ മൌനങ്ങളെ ധന്യമാക്കുക.

ഇവിടെ ഞാന്* തനിച്ചാണ്.
പറക്കമുറ്റും വരെ അമ്മയെപ്പോലെ
കാത്തു വെച്ചോളാം.
ചിറകു നല്*കി വാനം സ്വന്തമാക്കിത്തരാം.
ഇനിയും വരിക; നിന്*റെ പിഞ്ചു
കാല്*വെപ്പുകള്*ക്കായ് കതോര്*ത്തിരിപ്പൂ ഞാന്*.

Keywords:songs,love song,sad songs,kavithakal,veendum varika,poems