ശ്വേതാ മേനോന്*റെ പ്രസവം ചിത്രീകരിച്ച സിനിമ എന്ന ഖ്യാതി ഇപ്പോള്* തന്നെ ‘കളിമണ്ണ്’ എന്ന പ്രൊജക്ടിനെ ശ്രദ്ധാകേന്ദ്രമാക്കിക്കഴിഞ്ഞു. ബ്ലെസിയുടെ ഇതുവരെയുള്ള സിനിമകളേക്കാള്* വലിയ മാധ്യമ - പ്രേക്ഷക ശ്രദ്ധയാണ് ഈ സിനിമയ്ക്ക് ലഭിക്കുന്നത്. വിവാദചിത്രമായതിനാല്* ഈ സിനിമയുടെ റിലീസ് ഏവരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ‘കേരളത്തിലെ തിയേറ്ററുകള്* ലേബര്* റൂമാക്കാന്* അനുവദിക്കില്ല’ എന്ന പ്രഖ്യാപനത്തോടെ പ്രമുഖ രാഷ്ട്രീയ പാര്*ട്ടികളും സാംസ്കാരിക സംഘടനകളും ഇപ്പോള്* തന്നെ ചിത്രത്തിനെതിരെ രംഗത്തുണ്ട്.


കളിമണ്ണിന്*റെ പുതിയ പോസ്റ്റര്* റിലീസായിക്കഴിഞ്ഞു. ഗര്*ഭിണിയായ ശ്വേതയുടെ ചിത്രവുമായാണ് പോസ്റ്റര്* എത്തിയിരിക്കുന്നത്. ഈ പോസ്റ്റര്* സോഷ്യല്* നെറ്റുവര്*ക്ക് സൈറ്റുകളില്* വന്* ചര്*ച്ചാവിഷയമായിരിക്കുകയാണ്.

ഒരു സ്ത്രീ ഗര്*ഭിണിയായതു മുതല്* പ്രസവിക്കുന്നത്* വരെയുള്ള കാര്യങ്ങളാണ്* സിനിമയില്* പറയുന്നത്. ഗര്*ഭസ്ഥ ശിശുവും അമ്മയും തമ്മിലുള്ള സംഭാഷണങ്ങളാണ് ചിത്രത്തിന്*റെ ഹൈലൈറ്റ്.

ഒരു പുരാണ കഥയാണ് ഈ സിനിമയുടെ കഥയ്ക്ക് ബ്ലെസിക്ക് പ്രേരണയായത്. അര്*ജുനന്* ഗര്*ഭിണിയായ പത്നി സുഭദ്രയോട് ചക്രവ്യൂഹത്തേക്കുറിച്ച് വിശദീകരിച്ചുകൊടുത്തത് ഗര്*ഭസ്ഥശിശുവായ അഭിമന്യു കേട്ടുപഠിച്ചെന്നാണ് മഹാഭാരത കഥ. ചക്രവ്യൂഹത്തില്* നിന്ന് എങ്ങനെ പുറത്തുകടക്കണം എന്നതിനെക്കുറിച്ച് അര്*ജുനന്* പറയുന്നതിന് മുമ്പ് സുഭദ്ര ഉറങ്ങിപ്പോയത്രെ. അതുകൊണ്ട് അഭിമന്യുവിന് അത് മനസിലാക്കാന്* സാധിച്ചില്ല. കുരുക്ഷേത്രയുദ്ധത്തില്* ചക്രവ്യൂഹത്തില്* പെട്ട് അഭിമന്യുവിന് വീരമരണം സംഭവിക്കുകയും ചെയ്തു.

അഭിമന്യുവിന്*റെ ഈ കഥയാണ് ‘ഗര്*ഭസ്ഥ ശിശു എല്ലാം അറിയുന്നു’ എന്ന സത്യത്തേക്കുറിച്ച് ഒരു സിനിമയെടുക്കാന്* ബ്ലെസിയെ പ്രേരിപ്പിച്ചത്. കഥ കേട്ടതോടെ തന്*റെ ഗര്*ഭകാലം ഈ സിനിമയ്ക്കായി സമര്*പ്പിക്കാന്* ശ്വേതാ മേനോന്* തയ്യാറാവുകയായിരുന്നു.

ബ്ലെസിയുടെ തന്നെ കല്*ക്കട്ട ന്യൂസ് പോലെ വന്* ബജറ്റിലാണ് ‘കളിമണ്ണ്’ ഒരുങ്ങുന്നത് എന്നതാണ് പ്രത്യേകത. ചിത്രത്തിന്*റെ ഷൂട്ടിംഗ് കൂടുതലും മുംബൈയിലാണ് നടന്നത്. ബിജു മേനോനാണ് നായകന്*. പ്രമുഖ സംവിധായകനായ പ്രിയദര്*ശന്* ഈ സിനിമയില്* അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ ഒരു നിര്*ണായക ഘട്ടത്തില്* വഴിത്തിരിവ് സൃഷ്ടിക്കുന്ന സംവിധായകന്* പ്രിയദര്*ശനായിത്തന്നെയാണ് പ്രിയന്* വേഷമിടുന്നത്. സുനില്* ഷെട്ടിയാണ് ഈ സിനിമയിലെ മറ്റൊരു വലിയ താരം. ‘ഡേര്*ട്ടി പിക്ചറി’ന്*റെ കോറിയോഗ്രാഫറായ പോണി വര്*മ കളിമണ്ണുമായി സഹകരിക്കുന്നുണ്ട്.



Swetha Menon More stills



Keywords:Swetha Menon pregnancy pictures,Blessy,Kallimannu,Pony Varma,Dirty Pictures,malayalam film news