-
പൊലീസായി ഫഹദ് ഫാസില്‍*
പൊലീസായി ഫഹദ് ഫാസില്‍*
ഓരോ ചിത്രത്തിലും വ്യത്യസ്തതയുള്ള വേഷങ്ങളാണ് തനിയ്ക്ക് ലഭിയ്ക്കുന്നതെന്ന് ഉറപ്പുവരുത്താന്‍* ഫഹദ് ഫാസില്‍* ശ്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതുവരെ വല്ലാതെ പൊട്ടിപ്പൊളിഞ്ഞുപോയ ചിത്രങ്ങളുടെ ചീത്തപ്പേര് ഫഹദിന് തലയില്‍*പ്പേറേണ്ടി വന്നിട്ടില്ല. ഇപ്പോഴിതാ അരുണ്‍* കുമാര്‍* അരവിന്ദിന്റെ വണ്‍* ബൈ ടു വെന്ന ചിത്രത്തിലും ഫഹദിന് പുതുമുയുള്ളൊരു റോളാണ് ലഭിച്ചിരിക്കുന്നത്. ഇതാദ്യമായി ഈ ചിത്രത്തില്‍* ഫഹദ് ഒരു പൊലീസുകാരനായി എത്തുകയാണ്. സംവിധായകന്* ശ്യാമപ്രസാദ് നടനായി അരങ്ങേറ്റം നടത്തുന്ന ചിത്രമെന്ന നിലയ്ക്കും ഇതിനകം തന്നെ വണ്‍* ബൈ ടു ശ്രദ്ധനേടിയിട്ടുണ്ട്. യുവനിരയില്‍* ഇതിനകം തന്നെ ഏറെ പ്രശംസകള്‍* നേടിയ മുരളി ഗോപിയും ഫഹദിനൊപ്പം ഈ ചിത്രത്തിലുണ്ട്. മുരളി ഗോപിയ്*ക്കൊപ്പം അഭിനയിക്കാന്‍* അവസരം ലഭിച്ചതില്‍* താന്‍* ഏറെ സന്തോഷവാനാണെന്നാണ് ഫഹദ് പറയുന്നത്. തിരക്കഥാജോലികളും പ്രീ പ്രൊഡക്ഷന്‍* ജോലികളും പൂര്*ത്തിയായിക്കഴിഞ്ഞ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഹണി റോസ്, അഭിനയ എന്നിവരാണ് ചിത്രത്തില്‍* പ്രധാന സ്ത്രീകഥാപാത്രങ്ങളായി എത്തുന്നത്. ഇവരെക്കൂടാതെ ശ്രുതി രാമകൃഷ്ണന്*, അശ്വിന്* മാത്യു, അഴകര്‍* പെരുമാള്‍* എന്നിവരും ചിത്രത്തില്‍* പ്രധാന വേഷങ്ങള്‍* ചെയ്യുന്നുണ്ട്. ജെയ്*മോനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ജോമോന്* തോമസ് ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍* ചിത്രത്തിന്റെ സംഗീതസംവിധാനം നിര്*വ്വഹിക്കുന്നത് ഗോപി സുന്ദര്‍* ആണ്. ബാംഗ്ലൂര്‍*, മൈസൂര്‍*, പാലക്കാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks