- 
	
	
		
		
		
		
			 പ്രണയ നിമിഷങ്ങള്‍*ക്കും വിട പ്രണയ നിമിഷങ്ങള്‍*ക്കും വിട
			
				
					 
 പങ്കുവെച്ച പ്രണയ നിമിഷങ്ങള്‍*ക്കും
 ഒരുമിച്ചു നനഞ്ഞ മഴകള്‍*ക്കും
 ഇനി വിട .
 എന്റെ മനസ്സിലെ ശ്മശാനത്തിലെ
 ഇളകിയ മണ്ണിനടിയില്‍*,
 പറഞ്ഞു തീര്*ക്കാത്ത വിശേഷങ്ങളും
 രഹസ്യങ്ങളും ചേര്*ത്ത് പിടിച്ചു
 സുഖമായി നിനക്കുറങ്ങാം....
 എന്നെക്കൊതിപ്പിച്ച
 നിന്റെ മിഴികളടച്ചു ,
 എന്നും പാതിവിടര്*ന്നിരുന്ന
 നിന്റെ അധരങ്ങലടച്ചു വെച്ചു
 നിത്യതയുടെ മൂടുപടത്തില്‍*
 ഇനി നീ വിശ്രമിക്കുക !
 എങ്കിലും വാകമരങ്ങളുടെ
 വേരുകളില്‍* കൂടി നീയെനിക്ക്
 പ്രണയസന്ദേശങ്ങളയക്കുക !
 വേനല്‍* ചുവക്കുമ്പോള്‍*
 ഞാനവ സ്വീകരിച്ചുകൊള്ളാം .
 ചന്ദനഗന്ധമുള തിരികളില്‍*
 പ്രാര്*ഥനകള്* ഞാനും
 നിനക്ക് പകരം നല്*കാം ...
 ഏറുന്ന ശോകം
 മനസ്സുഴുത്മറിക്കുമ്പോള്*
 പദനിസ്വനം കേള്*പ്പിക്കാതെ
 ഒരു നിലാവ് പോല്‍*
 ഞാനും വരാം ....
 എത്രയോ വട്ടം ഞാനാര്ദ്രമായി
 ചുംബിച്ച നിന്റെ ഹൃദയത്തിലേക്ക്....
 
 Keywords:songs,poems,kavithakal,love poems,sad songs,virahaganangal
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks