- 
	
	
		
		
		
		
			
 'ഭാര്യ’യെ വിട്ട് ജയറാം ആയുര്‍*വേദ ഡോക്ടറാകœ
		
		
				
					
					
				
				
					
				
		
			
				
					'ഭാര്യ’യെ വിട്ട് ജയറാം ആയുര്‍*വേദ ഡോക്ടറാകുന്നു *!
നായകന്* ജയറാം. ടൈറ്റിലില്‍*  ‘ഭാര്യ’. ഇത്രയുമായാല്‍* അക്കു അക്ബര്‍* എന്ന സംവിധായകന്* ഒരു ഹിറ്റ് ചിത്രം  ഉണ്ടാക്കുമെന്ന് ഒരു വിശ്വാസം മലയാള സിനിമയിലുണ്ട്. വെറുതെ ഒരു ഭാര്യ,  ഭാര്യ അത്ര പോര എന്നീ സിനിമകളിലൂടെ ഉണ്ടായതാണ് ആ വിശ്വാസം. എന്തായാലും ആ  ‘പേരുദോഷം’ ഒന്ന് മാറ്റാന്‍* തന്നെ ഒരുങ്ങുകയാണ് അക്കു അക്ബര്‍*.
‘ഭാര്യ  അത്ര പോര’യ്ക്ക് ശേഷം അക്കു അക്ബര്‍* - ജയറാം ടീം വീണ്ടും വരികയാണ്. ഇത്തവണ  ഒരു സമ്പൂര്*ണ കോമഡി എന്‍*റര്*ടെയ്നറിനാണ് അക്കു ശ്രമിക്കുന്നത്. സിനിമയുടെ  പേരില്‍* ‘ഭാര്യ’ ഉണ്ടാകില്ല എന്നുറപ്പിക്കാം. ചിത്രത്തിന്  തിരക്കഥയെഴുതുന്നത് ഉദയ്കൃഷ്ണ - സിബി കെ തോമസ്.
“ഒരു  ആയുര്‍*വേദ ഡോക്ടറെയാണ് ജയറാം ഈ ചിത്രത്തില്‍* അവതരിപ്പിക്കുന്നത്. അയാളുടെ  ജീവിതത്തിലുണ്ടാകുന്ന നര്*മ്മമധുരമായ സംഭവങ്ങളാണ് ചിത്രത്തിന്*റെ പ്രമേയം” -  അക്കു അക്ബര്‍* പറയുന്നു.
‘ശൃംഗാരവേലന്*’ എന്ന ദിലീപ് ചിത്രത്തിന് ശേഷം ഉദയനും സിബിയും എഴുതുന്ന തിരക്കഥയാണിത്. ഒക്ടോബറില്‍* ചിത്രീകരണം ആരംഭിക്കും.
Keywords: jayaram,akku akbar, gopika, bharya athra pora, veruthe oru bharya
				
			 
			
		 
			
				
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks