കളിമണ്ണ് തിയേറ്ററുകളിലെത്തി സമ്മിശ്ര പ്രതികരണങ്ങളോടെ പ്രദര്*ശനം തുടരുകയാണ്. മസ്തിഷ്കമരണം സംഭവിച്ച ഭര്*ത്താവിന്*റെ ബീജം സ്വീകരിച്ച് ഗര്*ഭിണിയാകുന്ന യുവതിയുടെ കഥയാണ് കളിമണ്ണിലൂടെ ബ്ലെസി പറഞ്ഞത്. ശ്വേതാ മേനോന്*റെ പ്രസവചിത്രീകരണം കൊണ്ട് വിവാദങ്ങളുയര്*ത്തി ശ്രദ്ധനേടിയ സിനിമ പക്ഷേ ബോക്സോഫീസില്* മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നില്ല എന്നാണ് റിപ്പോര്*ട്ടുകള്*.


എന്തായാലും കളിമണ്ണ് മറ്റൊരു സിനിമയ്ക്ക് പാരയായിരിക്കുകയാണെന്നാണ് റിപ്പോര്*ട്ടുകള്* പുറത്തുവരുന്നത്. സലിംകുമാറും സീമാബിശ്വാസും അഭിനയിച്ച ‘വേനലൊടുങ്ങാതെ’ എന്ന സിനിമയ്ക്കാണ് കളിമണ്ണ് പ്രശ്നം സൃഷ്ടിക്കുന്നത്. കളിമണ്ണിന് സമാനമായ കഥയാണ് ‘വേനലൊടുങ്ങാതെ’യും പറയുന്നത്. ‘അപരിചിതന്*’ ഒരുക്കിയ സഞ്ജീവ് ശിവനാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

അര്*ബുദം വന്ന് മരിച്ച മകന്റെ ബീജം വിട്ടുകിട്ടാന്* വേണ്ടി നിയമയുദ്ധം നടത്തിയ മാതാപിതാക്കളുടെ പോരാട്ടത്തിന്റെ വാര്*ത്തകള്* ഇടക്കാലത്ത് മാധ്യമങ്ങളില്* നിറഞ്ഞു നിന്നിരുന്നതാണ്*.

എറണാകുളം സ്വദേശികളായ ദമ്പതികളാണ് അകാലത്തില്* പൊലിഞ്ഞ ഏക മകന്റെ ബീജം ആശുപത്രിയില്* സൂക്ഷിച്ചിട്ടുണ്ട് എന്നതറിഞ്ഞ് അത് വിട്ടുകിട്ടാന്* വേണ്ടി കോടതിയെ സമീപിച്ചത്. 28കാരനായ രതീഷ് അര്*ബുദ ചികിത്സയ്ക്കായി ആശുപത്രിയില്* പ്രവേശിപ്പിക്കപ്പെട്ടപ്പോള്* പരിശോധനയ്ക്കായി ബീജം ആശുപത്രിയില്* നല്*കുകയായിരുന്നു. രതീഷ് മരിച്ച ശേഷം അവിചാരിതമായാണ്*, രതീഷിന്റെ ബീജം ആശുപത്രില്* ശേഖരിക്കപ്പെട്ടിട്ടുണ്ട് എന്ന് മാതാപിതാക്കള്* മനസിലാക്കുന്നത്. ഈ ബീജം തങ്ങള്*ക്ക് വിട്ടുകിട്ടണമെന്നും അതില്* നിന്ന് ഒരു കുഞ്ഞിനെ സൃഷ്ടിച്ച് മകനില്ലാത്ത ദുഃഖത്തിന്* അറുതി വരുത്താമെന്നും അവര്* കണക്കുകൂട്ടി.

എന്നാല്* ബീജം വിട്ടുകൊടുക്കാന്* ആശുപത്രി അധികൃതര്* തയ്യാറായില്ല. ഇതേത്തുടര്*ന്ന് ദമ്പതികള്* കോടതിയെ സമീപിക്കുകയായിരുന്നു. ഇവര്* നടത്തുന്ന നിയമ പോരാട്ടം മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞു. എന്തായാലും വിധി രതീഷിന്റെ മാതാപിതാക്കള്*ക്ക് അനുകൂലമായിരുന്നു.

ഈ കഥയാണ്* സഞ്ജീവ് ശിവന്* സിനിമയാക്കുന്നത്. ആദ്യം ഇതൊരു ഡോക്യുമെന്*ററിയായി ചിത്രീകരിക്കാനാണ്* സഞ്ജീവ് ആലോചിച്ചത്. പിന്നീട്, ഈ വിഷയത്തിലെ സിനിമാ സാധ്യത മനസിലാക്കി ഇതൊരു ഫീച്ചര്* ഫിലിമായി ഒരുക്കാന്* തീരുമാനിക്കുകയായിരുന്നു. പുത്രവിയോഗത്താല്* ദുഃഖിതരായ, അവനില്* നിന്നുതന്നെ മറ്റൊരു കുഞ്ഞിനെ സൃഷ്ടിക്കാനാകുമെന്ന് മനസിലാക്കി അതിനായി ഇറങ്ങിത്തിരിച്ച ദമ്പതികളായാണ്* സലിംകുമാറും സീമാ ബിശ്വാസും വേഷമിടുന്നത്.

മസ്തിഷ്കമരണം സംഭവിച്ച ഭര്*ത്താവിന്*റെ ബീജം സ്വീകരിച്ച് ഗര്*ഭിണിയാകുന്ന നായികയ്ക്ക് നേരിടേണ്ടിവരുന്ന നിയമക്കുരുക്കുകളും പ്രശ്നങ്ങളും കളിമണ്ണ് ചര്*ച്ച ചെയ്തുകഴിഞ്ഞതോടെ സമാനമായ വിഷയം കൈകാര്യം ചെയ്യുന്ന വേനലൊടുങ്ങാതെയാണ് പ്രശ്നത്തിലായിരിക്കുന്നത്.



More Stills


Keywords:Kallimannu,Swethamenon,Blessy,Salim Kumar,Seema Biswas,venalodungathe,sanjeev shivan