കേന്ദ്രസര്*ക്കാര്* പെട്രോള്* വില കുറയ്ക്കാനും ഡീസല്*-പാചക വാതക വില വര്*ധിപ്പിക്കാനും സാധ്യത. പെട്രോളിന് ലിറ്ററിന് ഒരു രൂപ അമ്പത് പൈസയാണ് കുറയ്ക്കാനാണ് പെട്രോളിയം മന്ത്രാലയം തീരുമാനിച്ചത്. ഡീസല്*-പാചക വാതക വില വര്*ധിപ്പിക്കാന്* ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.

രൂപയുടെ വിനിമയ മൂല്യം ഉയര്*ന്നതും രാജ്യാന്തര വിപണിയില്* എണ്ണ വില അല്*പം കുറഞ്ഞതുമാണ്* പെട്രോള്* വില കുറയ്ക്കാന്* കാരണം. ഇക്കൊല്ലം ഡീസല്*, എല്*പിജി, മണ്ണെണ്ണക്ക് വില കൂട്ടിയില്ലെങ്കില്* ഇന്ധന സബ്സിഡി ഇനത്തില്* സര്*ക്കാരിന്* 97,500 കോടി രൂപ ചെലവിടേണ്ടി വരുമെന്നതുകൊണ്ടാണ് ഇതിന് വില വര്*ധിപ്പിക്കാന്* ഒരുങ്ങുന്നത്.

ഡീസല്*, എല്*പിജി, മണ്ണെണ്ണ എന്നിവ വിലകുറച്ചു വില്*ക്കുന്നതു മൂലം ഈ* സാമ്പത്തിക വര്*ഷം 1,80,000 കോടി രൂപ വരുമാന നഷ്ടമുണ്ടാകുമെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്*ലി കഴിഞ്ഞ മാസം പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു.

സബ്സിഡി ഭാരം കുറയ്ക്കാന്* ഡീസലിന്* ലീറ്ററിന്* മൂന്ന്*മുതല്* അഞ്ച്* രൂപയും പാചകവാതകം സിലിണ്ടറിന്* 50 രൂപയും വൈകാതെ വര്*ധിപ്പിക്കാനാണ് സര്*ക്കാര്* ആലോചിക്കുന്നത്. എന്നാല്* ഒറ്റയടിക്ക്* ഇത്രയും വര്*ധന നടപ്പാക്കുന്നത് പ്രതിഷേധം ഉയരുമോ എന്ന ആശങ്കയും സര്*ക്കാരിന് ഉണ്ട്.


Lifestyle, Beauty & Wellness - BizHat.com Photo Gallery


Keywords:Petrol,Deasel,gas,Subcidi,LPG,Kerosean,ce ntral government