-
നല്ല ഭാര്യമാരാവൂ
ഭര്*ത്താക്കന്*മാരുടെ അമ്മമാരോട് ഭാര്യമാര്‍*ക്ക് തീര്*ത്താല്‍* തീരാത്ത കടപ്പാടുണ്ടെന്നും അവരെ അങ്ങേയറ്റം സേവിച്ച് ജീവിക്കുന്നവരേ നല്ല ഭാര്യമാരാവൂ എന്നുമൊക്കെ പഠിപ്പിക്കുന്ന ചില പോസ്റ്റുകള്‍* കാണാറുണ്ട്*.
ഭാര്യയുടെ അമ്മയോട് ഭര്*ത്താവിനില്ലാത്ത ഒരു കടപ്പാടും ബാധ്യതയും ഭര്*ത്താവിന്*റെ അമ്മയോട് ഭാര്യക്കുമില്ല എന്നതല്ലേ വാസ്തവം!
പരമ്പരാഗതമായി പറഞ്ഞു പഠിച്ചു പോന്ന ഇത്തരം കീഴ്വഴക്കങ്ങള്*ക്ക് സേവനം എന്നതിനേക്കാള്‍* ചേരുന്ന പദം അടിമത്തമാണ്.
ആണുങ്ങള്* ഉണ്ടാക്കുന്ന (ഉണ്ടെന്നു വിശ്വസിക്കുന്ന) ഇത്തരം അലിഖിത നിയമങ്ങളില്‍* തളച്ചിടപ്പെട്ട അനേകായിരം സ്ത്രീജന്മങ്ങളുണ്ട് നമ്മുടെ നാട്ടില്‍*.
എന്നാല്‍* ഈ ഭാര്യമാര്‍*ക്ക് സമൂഹത്തില്‍* ലഭിക്കേണ്ട ആനുകൂല്യങ്ങളെ കുറിച്ചോ കേവല സ്വാതന്ത്ര്യത്തെ കുറിച്ചോ അടിസ്ഥാനാവകാശങ്ങളെ കുറിച്ച് പോലുമോ ആരും പോസ്റ്റിട്ടു കാണാറില്ല. വെറുതെ പറഞ്ഞു കേള്*ക്കാറുമില്ല.
മാതാപ്പിതാക്കളോട് ബാധ്യതയുള്ളവര്‍* മക്കളാണ്. മരുമക്കളല്ല.
നിങ്ങളുടെ മാതാപ്പിതാക്കള്‍*ക്ക് നിങ്ങള്‍* ചെയ്യേണ്ട സേവനങ്ങള്‍* ആരാനും പെറ്റ് പോറ്റി വളര്*ത്തി വലുതാക്കി വിട്ട പെണ്*കുട്ടികള്‍* കണ്ടറിഞ്ഞു ചെയ്യുന്നുവെങ്കില്‍* അതവരിലെ നന്മ.. മഹാമനസ്കത.
അവരെ അതിനു നിര്*ബന്ധിക്കാനോ അതവരുടെ സാമൂഹികമോ മതപരമോ ആയ കടമയാണെന്ന് പഠിപ്പിച്ച് പ്രോത്സാഹിപ്പിക്കാനോ ഭര്*ത്താക്കന്മാര്*ക്കെന്നല്ല , ആര്*ക്കും അവകാശമില്ല.
സാധ്യമാണെങ്കില്‍* ഭാര്യമാര്‍* സേവിക്കേണ്ടത് അവരുടെ സ്വന്തം മാതാപ്പിതാക്കളെയാണ്.
ഭര്*ത്താവിനോട് ഭാര്യക്ക് ബാധ്യതകളും ഉത്തരവാദിത്തങ്ങളും ഒത്തിരിയുണ്ട്. ഭര്*ത്താവിന് ഭാര്യയോടുള്ള പോലെ തന്നെ.
എന്നുവച്ച് ഭര്*ത്താവ് അര്*ഹിക്കുന്നത്ര തന്നെ സേവനവും കമ്മിറ്റ്മെന്റും ഭര്*ത്താവിന്*റെ മാതാപ്പിതാക്കളും മരുമകളില്‍* നിന്ന് അര്*ഹിക്കുന്നുണ്ടെന്നത് സമൂഹത്തില്‍* നിലനില്*ക്കുന്ന അനേകം അന്ധവിശ്വാസങ്ങളില്‍* ഒന്ന് മാത്രമാണ്.
ഭര്*ത്താവിന്*റെ മാതാപ്പിതാക്കളും സഹോദരങ്ങളുമെല്ലാം ഒരു മരുമകളില്‍* നിന്ന് സേവനവും കമ്മിറ്റ്മെന്റും അര്*ഹിക്കുന്നു എന്നത് പുരുഷന്മാര്* പൊതുവില്‍* കൊണ്ട്നടക്കുന്ന വലിയൊരു തെറ്റിദ്ധാരണയാണ്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks