പ്രപഞ്ചമാകെ നിറഞ്ഞു നില്*ക്കുന്ന ഊര്*ജ്ജമാണ്* ദേവി. നവരാത്രി പൂജക്ക്* പ്രത്യേക പ്രാധാന്യം ഉണ്ട്*. പ്രത്യേക ചിട്ടവട്ടങ്ങളോടെയുള്ള ഉപാസനയാണ്* ഈ ദിവസങ്ങളിലെ പ്രാര്*ത്ഥനെയ വ്യത്യസ്*തമാക്കുന്നത്*.


എല്ലാത്തരം അറിവുകളുടെയും ഇരിപ്പിടമായാണ്* ഭാരതീയര്* ദേവിയെ പൂജിക്കുന്നത്*. എല്ലാ തൊഴില്* മേഖലയില്* ഉള്ളവരും തന്*റെ കര്*മ്മപാതയില്* ഉന്നതി നേടാന്* ഈ ദിവസങ്ങളില്* ദേവിയെ പൂജിക്കുന്നു.

വിദ്യ ആരംഭിക്കുന്ന ദിനമാണ് വിജയദശമി. വിജയദശമി നാളില്* വിദ്യാരംഭം കുറിക്കുന്നതിന്* പ്രത്യേക മുഹൂര്*ത്തം നോക്കേണ്ടതില്ല. മഹാനവമിയുടെ പിറ്റേ ദിവസമാണ്* വിജയദശമി. കന്നിമാസത്തിലെ കൃഷ്ണാഷ്ടമി നാളില്* പൂജയ്ക്ക് വയ്ക്കുന്ന ഉപകരണങ്ങള്* ഒരു ദിവസത്തിന് ശേഷം വിജയദശമി നാളില്* പുറത്തെടുക്കും.

കുട്ടിക്ക്* അനുയോജ്യമായ മുഹൂര്*ത്തം കുറിച്ച്* വാങ്ങി നാവില്* ആദ്യാക്ഷരമെഴുതിക്കുന്ന സമ്പ്രദായമാണ്* പണ്ടുകാലത്ത് കേരളത്തില്* നിലനിന്നിരുന്നത്*. എന്നാല്* ഇപ്പോള്* എഴുത്തിനിരുത്തുന്നത് വിജയദശമി ദിനങ്ങളില്* മാത്രമായി ചുരുങ്ങി.

വിജയദശമി നാളില്* നവമി ബാക്കിയുണ്ടെങ്കില്* അതും കഴിഞ്ഞ ശേഷമേ വിദ്യാരംഭം തുടങ്ങാവു എന്ന്* മാത്രം. വിജയദശമി ദിവസം രാവിലെ പ്രാര്*ത്ഥനക്ക്* ശേഷം പൂജ എടുക്കും. അതിന്* ശേഷം മണലിലോ ഉണക്കലരിയിലോ “ഓം ഹരിശ്രീ ഗണപതായെ നമ: ”എന്ന്* മലയാള അക്ഷരമാല എഴുതണം.

ഹൈന്ദവാചാരങ്ങളില്* വിശ്വസിക്കുന്ന എല്ലാ മലയാളികളും ഓരോ പ്രദേശത്തേയും ജീവിത രീതിയുടെയും മറ്റും അടിസ്ഥാനത്തില്* ഗ്രന്ഥങ്ങള്* പണിയായുധങ്ങള്* എന്നിവ ദേവീ സന്നിധിയില്* പൂജിച്ച്* വയ്ക്കുകയും വിജയദശമി ദിനം അവ പ്രാര്*ത്ഥനയോടെ തിരികെ എടുക്കും.

വിദ്യക്കും ജീവിതവൃത്തിക്കും അധിപയായ ദേവിയുടെ അനുഗ്രഹം നേടി എടുക്കുകയാണ്* ഈ ആരാധനക്ക്* പിന്നില്*. ദുര്*ഗാഷ്ടമി ദിനത്തില്* ആയുധങ്ങളും ഗ്രന്ഥങ്ങളും ഉപകരണങ്ങളും ദേവി സന്നിധിയില്* പൂ*ജവയ്ക്കും.

ദേവിയുടെ ഒമ്പത്* രൂപത്തെയാണ്* നവരാത്രികാലത്ത്* പൂജിക്കുന്നത്*. ഒന്നാം ദിവസം കുമാരി, രണ്ടാം ദിവസം ത്രിമൂര്*ത്തി, മൂന്നാം ദിവസം കല്യാണി, നലാംദിവസം രോഹിണി, അഞ്ചാം ദിവസം കാളി, ആറാം ദിവസം ചണ്ഡിക, ഏഴാം ദിവസം ശാംഭവി, എട്ടാം ദിവസം ദുര്*ഗ്ഗ, ഒമ്പതാം ദിവസം സുഭദ്ര എന്നീ ക്രമത്തിലാണ്* ആരാധന.

ദേവിയുടെ മഹാത്മ്യം പ്രകീര്*ത്തിക്കുന്ന കൃതികള്* നവരാത്രികാലത്ത്* പാരായണം ചെയ്യുന്നു. ദേവീമഹാത്മ്യം, ദേവിഭാഗവതം, ലളിതാസഹസ്രനാമം, സൗന്ദഹ്യ ലഹരി, ലളിതത്രിശതി എന്നിവയാണ്* പാരായണം ചെയ്യുക.

ഭാരതത്തില്* ചരിത്രാതീതകാലം മുതല്* ദേവി ഉപാസന നിലനില്*ക്കുന്നു. രാവണനെ വധിക്കാന്* ത്രേതായുഗത്തില്* ശ്രീരാമന്* ദേവിയെ ഉപാസിച്ചിരുന്നു. മഹാഭാരതയുദ്ധത്തിന്* മുമ്പ്* ശ്രീകൃഷ്ണന്* അര്*ജുനനോടും ദേവീപൂജയുടെ പ്രാധാന്യം വിവരിക്കുന്നുണ്ട്*.

ജാതകത്തിലുള്ള ദോഷങ്ങള്*ക്കുള്ള പരിഹാരം ദേവീപൂജയിലൂടെ സിദ്ധിക്കുന്നു.


More Stills



Keywords:vijayadashami,mahanavami,Sreerama,Lord Krishna,Arjunan,Durgashtami,vidhyarambham