-
കള്ളനോട്ട് തിരിച്ചറിയാന്* കണ്ടുപിടിത്ത&a
കള്ളനോട്ട് തിരിച്ചറിയാന്* കണ്ടുപിടിത്തവുമായി അജയഘോഷ്
തിരുവനന്തപുരം: ഇരുപത് വര്*ഷത്തെ ഗവേഷണത്തിനൊടുവില്* പ്രശസ്ത ശാസ്ത്രജ്ഞന്* ഡോ.അജയഘോഷിന് മുന്നില്* തെളിഞ്ഞത് തന്മാത്രകളുടെ നൂതന പെരുമാറ്റങ്ങള്*. വ്യാജ കറന്*സി നോട്ടുകള്* കണ്ടുപിടിക്കാന്* ഈ സൂക്ഷ്മ പദാര്*ത്ഥങ്ങള്*ക്ക് കഴിയുമെന്ന കണ്ടുപിടിത്തം അമേരിക്കന്* സര്*ക്കാരിന്റെ പേറ്റന്റ് നടപടികള്* വിജയകരമായി പൂര്*ത്തിയാക്കി.
തിരുവനന്തപുരത്തെ നാഷണല്* ഇന്*സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്*ഡിസിപ്ലിനറി സയന്*സ് ആന്*ഡ് ടെക്*നോളജി (മുന്* ആര്*.ആര്*.എല്*)യിലെ 'ഔട്ട്സ്റ്റാന്റിങ് സയന്റിസ്റ്റ്' ആയ ഡോ.അജയ്*ഘോഷ് ഓര്*ഗാനിക് ഇലക്*ട്രോണിക്*സ് എന്ന നൂതന ശാസ്ത്രശാഖയില്* ലോകമറിയപ്പെടുന്ന പ്രതിഭയാണ്. ഈ മേഖലയിലെ ഗവേഷണത്തിന് രാജ്യത്തെ പരമോന്നത ശാസ്ത്രപുരസ്*കാരമായ ഇന്*ഫോസിസ് പുരസ്*കാരം (അമ്പത് ലക്ഷം രൂപയാണ് സമ്മാനത്തുക) അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
ഗവേഷണത്തിന്റെ ഭാഗമായി അജയഘോഷ് രൂപം നല്*കിയ നാല് ചേരുവകള്*ക്ക് അമേരിക്കന്* പേറ്റന്റ് ലഭിച്ചുകഴിഞ്ഞു. 'പൈ ജെലേറ്റ്' എന്ന പൊതുനാമത്തില്* അറിയപ്പെടുന്ന ഈ പദാര്*ത്ഥങ്ങള്* പ്രകാശത്തോട് നടത്തുന്ന പ്രതികരണമാണ് അഞ്ചാമത്തെ കണ്ടുപിടിത്തത്തിന്റെ ആധാരം. ആഴ്ചകള്*ക്കുള്ളില്* ഈ കണ്ടുപിടിത്തത്തിനും അമേരിക്കന്* പേറ്റന്റ് ലഭിക്കും.
''തന്മാത്രകളെ കൂട്ടിയിണക്കിയുണ്ടാക്കുന്ന സുപ്ര തന്മാത്രയെന്ന അവസ്ഥയില്* നിന്നാണ് ഈ പുതിയ പദാര്*ത്ഥമുണ്ടായത്. ഇവ കറന്*സി അച്ചടിക്കുന്ന മഷിയില്* ചേര്*ത്ത് നോട്ടുകളില്* അദൃശ്യമുദ്രകളുണ്ടാക്കാം. ഈ നോട്ടില്*, വളരെ കുറഞ്ഞവിലയ്ക്ക് വിപണിയില്* കിട്ടുന്ന അള്*ട്രാവയലറ്റ്- എല്*.ഇ.ഡി ടോര്*ച്ചടിച്ചാല്* മുദ്രകള്* നീല നിറം പുറത്തുവിടും. ആ ഭാഗത്ത് വിരല്* നനച്ച് തൊട്ടാല്* മുദ്ര പച്ചനിറമാകും. നനവ് മാറുമ്പോള്* തിരികെ വീണ്ടും നീല നിറം കൈവരിക്കും...'' ഡോ.അജയഘോഷ് പറയുന്നു.
അതിസങ്കീര്*ണമായ പ്രക്രിയയിലൂടെ ലാബുകളില്* രൂപം കൊടുക്കുന്ന ഇത്തരം പദാര്*ത്ഥങ്ങള്* ഉണ്ടാക്കുന്നത് സാധാരണ നിലയില്* അസാധ്യമാണ്. റിസര്*വ് ബാങ്ക് ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാല്* മറ്റാര്*ക്കും അനുകരിക്കാത്തവിധത്തിലുള്ള കറന്*സികള്* അച്ചടിക്കാം. വ്യാജ കറന്*സികള്* എളുപ്പത്തില്* തിരിച്ചറിയാനുമാകും.
സുപ്ര തന്മാത്രകള്* കൊണ്ട് ഉണ്ടാക്കുന്ന മൊബൈല്* ഫോണും ടി.വിയും റബര്*പോലെ വളയ്ക്കാം. ചില കമ്പനികള്* അത്തരം ഉത്പന്നങ്ങള്* പ്രഖ്യാപിച്ചുകഴിഞ്ഞു. സൂക്ഷ്മപദാര്*ത്ഥ ഗവേഷണം പണ്ടേ നടക്കുന്നുവെങ്കിലും ഇലക്*ട്രോണിക്*സുമായി കൂട്ടിയിണക്കിയത് അടുത്തിടെ മാത്രമാണ്. ഓര്*ഗാനിക് ഇലക്*ട്രോണിക്*സ് എന്ന ശാസ്ത്രശാഖയുടെ ഉദയമായി ആ കൂട്ടിയിണക്കല്*. സുപ്ര തന്മാത്രകളെക്കുറിച്ചുള്ള ഗവേഷണത്തിന് ഇങ്ങ് കേരളത്തിലും വേദിയൊരുക്കാന്* കഴിഞ്ഞതാണ് ഡോ.അജയഘോഷിന്റെ നേട്ടം.
അമേരിക്കയിലും യൂറോപ്പിലുമുള്ള ലാബുകളില്* മാത്രമേ ഇത്തരം ഗവേഷണം സാധ്യമാകൂ എന്ന ചിന്ത തെറ്റാണ്. കഠിനമായി അധ്വാനിച്ചാല്* കേരളത്തിലും ഇത് സാധ്യമാണെന്ന് ഡോ.അജയഘോഷ്. രോഗനിര്*ണയത്തിന് സുപ്ര തന്മാത്രകളെ ഉപയോഗിക്കാന്* കഴിഞ്ഞാല്* അത് വൈദ്യശാസ്ത്ര മേഖലയില്* വലിയ വിപ്ലവമുണ്ടാക്കും.
കോശങ്ങളുടെ 'പെരുമാറ്റദൂഷ്യം' കൊണ്ടുണ്ടാകുന്ന കാന്*സര്* പോലുള്ള രോഗങ്ങള്* എളുപ്പത്തില്* കണ്ടുപിടിക്കാനുമാകും. വന്* ചെലവുള്ള സ്*കാനിങ്ങിന് പകരം സുപ്ര തന്മാത്രകളെ ശരീരത്തില്* കടത്തി രോഗനിര്*ണയം സാധ്യമാക്കാം. അതാണ് അദ്ദേഹത്തിന്റെ സ്വപ്നപദ്ധതി.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks