-
നസ്രിയ പരാജിതയാകില്ല, തമിഴ് സൂപ്പര്*സ്റ്

‘നയ്യാണ്ടി’യുടെ പേരില്* ഇനി നസ്രിയയെ ക്രൂശിക്കേണ്ടതില്ല. നസ്രിയ കേസ് കൊടുത്തതിന്*റെ പേരില്* മാത്രമല്ല നയ്യാണ്ടി കുഴപ്പത്തിലേക്ക് പതിച്ചത്. ‘മേലേപ്പറമ്പില്* ആണ്**വീട്’ എന്ന ക്ലാസിക് ചിത്രം അടിച്ചുമാറ്റിയതിന്*റെ പേരില്* ഇപ്പോള്* നിയമനടപടികള്* നേരിടുകയാണ് ചിത്രം. കേരളത്തില്* ചിത്രത്തിന്*റെ പ്രദര്*ശനം തടഞ്ഞിട്ടുണ്ട്.
നയ്യാണ്ടി പരാ*ജയമായതിന്*റെ ഉത്തരവാദിത്തം നസ്രിയയുടെ ചുമലില്* കെട്ടിവച്ച് രക്ഷപ്പെടാനും നസ്രിയയെ തമിഴ് സിനിമാലോകത്തുനിന്ന് നീക്കാനുമുള്ള ശ്രമങ്ങള്* ഇടയ്ക്ക് നടന്നിരുന്നു. എന്നാല്* തമിഴകത്തെ സൂപ്പര്* നായകന്**മാര്* വരെ നസ്രിയയുടെ രക്ഷയ്ക്കെത്തിയിരിക്കുന്ന വാര്*ത്തയാണ് ഇപ്പോള്* ലഭിക്കുന്നത്.
യുവ സൂപ്പര്*താരം ജീവ തന്*റെ പുതിയ ചിത്രത്തില്* നസ്രിയ തന്നെ നായികയാകുമെന്ന് അറിയിച്ചു. ജീവയുടെ സിനിമയില്* നിന്ന് നസ്രിയയെ മാറ്റിയെന്ന് നേരത്തേ റിപ്പോര്*ട്ടുകള്* പ്രചരിച്ചിരുന്നു. എന്നാല്* നസ്രിയയെ മാറ്റിയിട്ടില്ലെന്ന് ജീവ സ്ഥിരീകരിച്ചു.
ദുല്*ക്കര്* സല്*മാന്*റെ ആദ്യ തമിഴ് ചിത്രമായ ‘വായ് മൂടി പേശവും’ നസ്രിയ നായികയാകുന്ന മറ്റൊരു ചിത്രമാണ്. ‘കാതലില്* സൊതപ്പുവത് എപ്പടി’ എന്ന വന്* ഹിറ്റ് ഒരുക്കിയ ബാലാജി മോഹനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.
ആര്യ ഉള്*പ്പടെയുള്ള സൂപ്പര്* നായകന്**മാരും നസ്രിയയ്ക്ക് പിന്തുണയുമായി രംഗത്തുണ്ട്.
Nazriya More Stills
Keywords:Nazriya,Dulqar Salman,Vay moodi peshavum,Kathalil sothapoovathu appadi,Balaji Mohan,Jeeva,Nayyandi,Meleparambil Aanveedu
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks