മാധ്യമപ്രവര്*ത്തകനായ ജോണ്* ബ്രിട്ടാസ് സിനിമയില്* നായകനാകുന്നു. കൈരളി ചാനല്* മാനേജിങ് ഡയറക്ടര്* ജോണ്* ബ്രിട്ടാസാണ് മലയാള സിനിമയുടെ ലൈലൈറ്റിലേക്ക് തന്റെ സില്വര്* ലൈറ്റുമായി എത്തുന്നത്.


മധു കൈതപ്രം സംവിധാനം ചെയ്യുന്ന 'ഇന്* ദ സില്**വര്* ലൈറ്റ്' എന്ന സിനിമയിലാണ് ബ്രിട്ടാസ് നായകനാവുന്നത്. സിവി ബാലകൃഷ്ണന്* കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്ന സില്**വര്* ലൈറ്റ് പൂര്*ണമായും മസ്*ക്കറ്റില്* വെച്ചാണ് ചിത്രീകരിക്കുക.

വി ഫോര്* വിഷന്റെ ബാനറില്* നിര്*മിക്കുന്ന ചിത്രത്തില്* ബ്രിട്ടാസിന് പുറമെ മലയാളത്തിലെ പ്രമുഖ താരങ്ങളുമുണ്ട്. ആദിമധ്യാന്തം എന്ന ചിത്രത്തിലൂടെ ദേശീയ അവാര്*ഡ് നേടിയ മധി കൈതപ്രത്തിന്റെ നാലാമത്തെ ചിത്രമാണിത്.


John Brittas More Stills


Keywords:John Brittas,We for Vision Baner,In the Silver Light,Madhu Kaithapram,,national award,journalist,Kairali TV managing Director,aadhimadyantham