മൂവായിരം രൂപയില്* താഴെയുളള ഫീച്ചര്*ഫോണുകളുടെ വില്പനയിലായിരുന്നു കമ്പനി ആദ്യം ശ്രദ്ധിച്ചിരുന്നത്. വില കുറഞ്ഞ മൊബൈല്*ഫോണുകളുടെ വില്പനയിലൂടെയാണ് ഇന്ത്യന്* കമ്പനി മൈക്രോമാക്*സ് പേരെടുത്തത്.സ്മാര്*ട്*ഫോണുകള്* വ്യാപകമായതോടെ കമ്പനി ആ രംഗത്തേക്കും തിരിഞ്ഞു. അതിന്റെ ഭാഗമായി 'ബോള്*ട്ട്' എന്ന പേരില്* സ്മാര്*ട്*ഫോണുകളുടെ ഒരു നിര തന്നെ കമ്പനി അവതരിപ്പിച്ചിരുന്നു.

ലോകപ്രശസ്ത ഓട്ടക്കാരന്* ഉസൈന്* ബോള്*ട്ടിനുളള ആദരവായാണ് ബോള്*ട്ട് എന്ന പേരിടാന്* കാരണം. 'ഉസൈന്* ബോള്*ട്ടിനെ പോലെ വേഗമേറിയ ഫോണ്*' എന്നായിരുന്നു മൈക്രോമാക്*സ് ഈ ഫോണുകളെ വിശേഷിപ്പിച്ചിരുന്നത്.

വേഗത്തില്* ഉസൈന്* ബോള്*ട്ടിനെ വെല്ലാനായില്ലെങ്കിലും വിലക്കുറവിന്റെ കാര്യത്തില്* ബോള്*ട്ട് ഫോണുകള്* ജനശ്രദ്ധ നേടി. നാലിഞ്ച് സ്*ക്രീനും തെറ്റില്ലാത്ത ഹാര്*ഡ്*വേര്* സ്*പെസിഫിക്കേഷനുമുളള ബോള്*ട്ട് ഫോണുകള്*ക്ക് അയ്യായിരം രൂപയില്* താഴെയായിരുന്നു വില. ചെറുപ്പക്കാര്*ക്കിടയില്* ബോള്*ട്ട് ഫോണ്* പെട്ടെന്ന് തരംഗമായി.

കാന്*വാസ് സീരീസില്* വിലകൂടിയ സ്മാര്*ട്*ഫോണുകളിറക്കിയ മൈക്രോമാക്*സിന്റെ ബജറ്റ് ശ്രേണിയായി മാറി ബോള്*ട്ട് ഫോണുകള്*. ബോള്*ട്ട് എ26, എ34, എ35, എ40, എ51, എ58 എന്നീ ആറു മോഡലുകള്* ഇപ്പോള്* വിപണിയിലുണ്ട്. 3120 രൂപ മുതല്* 5200 രൂപ വരെയാണ് ഇവയുടെ വില.

പുതുവത്സര വിപണിയെ ലക്ഷ്യമിട്ട് ബോള്*ട്ട് നിരയില്* ഏഴാമതൊരു മോഡല്* കൂടി അവതരിപ്പിച്ചിരിക്കുകയാണ് മൈക്രോമാക്*സ് ഇപ്പോള്*. ബോള്*ട്ട് എ61 എന്നാണ് പുത്തന്* ഫോണിന്റെ പേര്. ആന്*ഡ്രോയ്ഡ് 4.1 ജെല്ലിബീന്* വെര്*ഷനില്* പ്രവര്*ത്തിക്കുന്ന ഫോണില്* നാലിഞ്ച് ടി.എഫ്.ടി. ഡിസ്*പ്ലേയാണുള്ളത്. റിസൊല്യൂഷന്* 480 X 800 പിക്*സല്*സ്. ഡ്യുവല്* സ്റ്റാന്*ഡ്*ബൈ സംവിധാനത്തോടുകൂടിയ ഡ്യുവല്* സിം ഫോണാണിത്.

ഒരു ഗിഗാഹെര്*ട്*സ് സ്*പ്രെഡ്ട്രം എസ്.സി.7710 പ്രൊസസര്*, 256 എം.ബി. റാം, 512 എം.ബി. ഇന്*ബില്*ട്ട് മെമ്മറി എന്നിവയാണിതിന്റെ ഹാര്*ഡ്*വേര്* വിശേഷങ്ങള്*. പ്രൊസസറിന്റെ കാര്യം ഓക്കെയാണെങ്കിലും റാമിന്റെ ശേഷിയും ഇന്*ബിള്*ട്ട്*മെമ്മറിയും തീരെ കുറഞ്ഞുപോയി എന്ന് പറയാതെ വയ്യ. 16 ജി.ബി. വരെയുള്ള മെമ്മറി കാര്*ഡുപയോഗിക്കാം എന്നതാണ് ആശ്വാസകരമായ കാര്യം. കണക്ടിവിറ്റിക്കായി ത്രീജി, വൈഫൈ, ജി.പി.ആര്*.എസ്., എഡ്ജ്, മൈക്രോ-യു.എസ്.ബി. തുടങ്ങി എല്ലാ സാധ്യതകളും ബോള്*ട്ട് എ61 മുന്നോട്ട്*വെക്കുന്നു.

എല്*.ഇ.ഡി. ഫ് ളാഷോടുകൂടിയ രണ്ട് മെഗാപിക്*സല്* ക്യാമറയാണ് ഈ ഫോണിലുള്ളത്. വീഡിയോകോളിങിനായി വി.ജി.എ. ഫ്രണ്ട് ക്യാമറയുമുണ്ട്. ഫോണിലുള്ളിലെ 1500 എം.എ.എച്ച്. ബാറ്ററി മൂന്നര മണിക്കൂര്* തുടര്*ച്ചയായ സംസാരസമയവും 160 മണിക്കൂര്* സ്റ്റാന്*ഡ്*ബൈ ആയുസ്സും ഉറപ്പുനല്*കുന്നുണ്ട്.

മൈക്രോമാക്*സിന്റെ ഓണ്*ലൈന്* സ്*റ്റോറില്* 4,999 രൂപയ്ക്കാണ് എ61 വില്പനയ്ക്ക് വെച്ചിരിക്കുന്നത്. ഫ് ളിപ്കാര്*ട്ടും സ്*നാപ്ഡീലും പോലുള്ള ഇ-ടെയ്*ലിങ് സൈറ്റുകളില്* വില ഇനിയും കുറയാന്* സാധ്യതയുണ്ട്.

More Stills



Keywords:Bolt Phone,Sim card,LED flash,megapixel camera,video calling,VGA front camera,Micromax online store,E-tailing set,MAH Battery,smart phone