പലരും തങ്ങളുടെ പരിവേദനങ്ങളും സങ്കടങ്ങളും പങ്കുവെയ്ക്കാന്* ഫേസ്*ബുക്ക് ഉപയോഗിക്കാറുണ്ട്. ആ പോസ്റ്റ് ലൈക്ക് ചെയ്യാന്* തന്നെ പേടിയായിരിക്കും. നീയിത്ര കഠിനഹൃദയനായിപ്പോയല്ലോ, എന്റെ സങ്കടത്തില്* നീ സന്തോഷിക്കുവാണല്ലേയെന്ന കമന്റൊക്കെ ചിലപ്പോള്* കേട്ടേക്കാം.


ഫേസ് ബുക്കില്* കരുണയും സഹതാപവും പ്രതികൂല നിലപാടുമൊക്കെ പ്രകടിപ്പിക്കേണ്ട അവസരത്തില്* "ലൈക്ക്' ബട്ടണ്* മാത്രമല്ലാതെ ഒരു സഹതാപ ബട്ടണും അണ്*ലൈക്ക് ബട്ടണുമൊക്കെ ഉണ്ടായിരുന്നെകിലെന്ന് കരുതിയവരുണ്ടാകും.

"സിംമ്പതൈസ്' എന്ന ഒരു ബട്ടണ്* കൂടി അവതരിപ്പിക്കാനാണ് ഫേസ് ബുക്ക് ഉദ്ദേശിക്കുന്നത്. ഈ ബട്ടണ്* ഉപയോഗിച്ച് സഹതാപം, സങ്കടം തുടങ്ങിയ വികാരങ്ങള്* പ്രകടിപ്പിക്കാമെന്ന സൗകര്യമുണ്ട്.

കമന്റ് ചെയ്യാന്* പറ്റുന്ന അവസ്ഥയിലല്ലെങ്കില്* പ്രതികരിക്കാനാകാതെ കടന്നുപോകേണ്ടിവരുന്നതിനു പരിഹാരവുമായാണ് സിംപതൈസ് ബട്ടണ്* എത്തുന്നതെന്നത്.നെഗറ്റീവ് വികാരങ്ങളും ഇതോടെ നമുക്ക് പങ്കുവയ്ക്കാന്* സാധിക്കുമെന്നാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഇനിമുതല്*, വിവാഹമോചിതരായ പോസ്റ്റുകള്*ക്കൊന്നും ലൈക്ക് ചെയ്ത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കേണ്ടി വരില്ലെന്നു ചുരുക്കം.



FaceBook More Stills



Keywords:Facebook,like,sympathise,comment,button,p ost,unlike