ആഹ്ലാദവും ഭക്തിയും വിശ്വാസവും ഇഴചേര്*ന്ന് മനുഷ്യഹൃദയങ്ങള്* ക്രിസ്തുവിന് പിറക്കാന്* ഇടമൊരുക്കുന്ന സുന്ദരവും അപൂര്*വമായ അനുഭൂതിയുടെ വേളയാണ് ക്രിസ്മസ്. ഒരൊറ്റ രാജ്യത്തോ ഭൂഖണ്ഡത്തിലോ ഒതുങ്ങാതെ ലോകമെങ്ങും ആഘോഷത്തിമിര്*പ്പില്* നിറയുന്ന അപൂര്*വാവസരങ്ങളില്* ഒന്നുകൂടിയാണിത്. ക്രിസ്തുവിന്റെ ജനനം ലോകമെമ്പാടുമുള്ള വിശ്വാസികള്* വൈവിധ്യമാര്*ന്ന രീതിയിലാണ് ആഘോഷിക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങളിലെ ഈ വ്യത്യസ്തത കൌതുകകരവും ഒപ്പം രസാവഹവുമാണ്. ഓരോ രാജ്യത്തേയും ക്രിസ്മസ് ആഘോഷം മറ്റൊരു രാജ്യത്തെ ക്രിസ്മസ് ആഘോഷത്തില്* നിന്നും ഏറെ വിഭിന്നമാണ്. ഓരോ രാജ്യത്തിന്റെയും സംസ്കാരവും ചരിത്രവും ക്രിസ്മസില്* ഇടകലരുന്നതിനാലാണ് ആഘോഷങ്ങള്* വ്യത്യസ്തമാകുന്നത്.


More stills

Keywords:X'mas wishes,x'mas greetings,x'mas celebrations