വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന രുചികരമായ ഒരു അച്ചാർ ആണ് ഇത്. സാദാരണ പച്ച മാങ്ങ ഉപയോഗിച്ചും ഇതുപോലെ അച്ചാർ ഉണ്ടാക്കാറുണ്ട്. ഗ്രീന്* ആപ്പിള്* കുറച്ചു മധുരവും, പുളിയും ഒക്കെ ഉള്ളതിനാല്* കഴിക്കുമ്പോള്* ഒരുപക്ഷെ നമുക്ക് മാങ്ങ അച്ചാറിനേക്കാള്* പ്രിയം തോന്നും.

ചേരുവകള്*:

ഗ്രീന്* ആപ്പിള്* – 2 എണ്ണം
മുളകുപൊടി - 2 tsp
മഞ്ഞപ്പൊടി - ഒരു നുള്ള്
കടുക് - 2 tsp
കായപോടി - 1/2 tsp
ഉപ്പ് - ആവശ്യാനുസരണം
നല്ലെണ്ണ - 3 tblsp
കറിവേപ്പില - കുറച്ച്

തയ്യാറാക്കുന്ന വിധം :

ആദ്യമായി ആപ്പിള്* കഴുകി വൃത്തിയാക്കി തുടച്ചു, മദ്ധ്യത്തിലുള്ള കുരുകിടക്കുന്ന ഭാഗം മാറ്റി തൊലി കളയാതെ ചെറിയ കഷണങ്ങളായി മുറിച്ചു വെക്കുക..

അതിലേക്കു മുളകുപൊടിയും, ഒരു നുള്ള് മഞ്ഞപൊടിയും, ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപിച്ചശേഷം കുറച്ചു സമയം വെക്കുക.

ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടുമ്പോൾ അതിലേക്കു കായപോടിയും, കറിവേപ്പിലയും ചേര്ത്ത് ചെറു തീയിൽ കരിയാതെ വഴറ്റുക. അതിലേക്കു ഉപ്പും, മുളകുമൊക്കെ പുരട്ടി വെച്ചിട്ടുള്ള ആപ്പിള്* കഷ്ണങ്ങള്* ചേര്ത്ത് ഇളക്കി യോജിപിച്ച് ഒരു രണ്ട് മിനിറ്റ് കുക്ക് ചെയ്തു തീ അണക്കുക. ആപ്പിള്* കഷണങ്ങള്* ഒരുപാട് വെന്തുപോവാതെ ശ്രദ്ധിക്കണം. (ആപ്പിള്* കൂടുതല്* വെന്തുപോയാല്* അതിന്റെ കരുകരുപ്പ് നഷ്ടപെടും.).

അധികം പുളിയില്ലാത്ത ആപ്പിൾ ആണെങ്ങിൽ അവസാനം 1 tsp നാരങ്ങാനീര് ചേർക്കാവുന്നതാണ് .

Green Apple Pickle More Stils



Keywords:Green Apple Pickle images,Green Apple Pickle recipes,Green Apple Pickle methods,Green Apple Pickle