ചെയ്യേണ്ടവിധം
***************


കേരളത്തിൽ സാധാരണയായി തയ്യാറാക്കി വരുന്ന സർബത്ത്* നിർമിക്കുന്നത് ഒരു വലിയ ഗ്ലാസ് തണുത്ത വെള്ളത്തിൽ ഒരു ചെറുനാരങ്ങയുടെ പകുതിയുടെ നീര് പിഴിഞ്ഞ് ആവശ്യത്തിനു പഞ്ചസാരയോ നന്നാരി നീരോ ചേർത്തിളക്കിയാണ്. ഒരു നാരകത്തിന്റെ ചെറിയ ഇല ചതച്ചിട്ടാൽ രുചിയും മണവും കൂടും. വെള്ളത്തിന്* നല്ല തണുപ്പ് വേണമെങ്കിൽ രണ്ടോ മൂന്നോ ഐസ് കഷണങ്ങൾ ഇടുക.

കലക്കി വെച്ച സര്*ബതില്* , അല്പം പൈനാപ്പിള്* ജ്യുസും, നെടുകെ കീറി ഇട്ട ഒരു മുളകും , അല്പം കസ് കസും, നാരങ്ങ നീരും . നാരങ്ങയുടെ ഒരു ചെറിയ കഷണവും, അവസാനം കുറച്ചധികം പൊടിച്ചെടുത്ത ഐസ് ഉം ചേര്*ത്ത്, മുകളില്* മറ്റൊരു ഗ്ലാസ് വെച്ച് നന്നയി കുലുക്കി എടുക്കുന്ന കുലുക്ക് സര്*ബത്ത് .. മധുരവും , പുളിയും , എരിവും .. അങ്ങിനെ ഒരുപാട് രസങ്ങളുടെ ഒരു കൂട്ട് …ആണ് .. കുലുക്ക് സര്*ബത്ത്