കോളിഫ്ലവര്* - 3 cup (ഇതളുകള്* ആക്കിയത് )
പൊട്ടറ്റോ – 1 വലുത് (അല്പം വലിയ ചതുര കഷ്ണങ്ങള്*)
പച്ചമുളക് – 3-4 ( എരിവ് കൂടുതല്* വേണം എന്ക്കില്* കൂട്ടാം )
സവാള – 2
തക്കാളി - 1
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് -1 tbsp
മഞ്ഞള്പൊടി- ½ tsp
കുരുമുളക്പൊടി – 1 tsp
മല്ലിപൊടി – 4 tsp
മുളകുപൊടി – ½ - 1 tsp(കൂടുതല്* വേണ്ട)
ഗരംമാസലപൊടി – 1 tsp
തേങ്ങാപാല്* - ¼ - ½ cup
ഉപ്പ്
വെളിച്ചെണ്ണ
കടുക്
കറിവേപ്പില


ആദ്യം കോളിഫ്ലവര്* ഇതളുകള്* ചെറിയ ചൂടുവെള്ളത്തില്* അല്പ്പം ഉപ്പും മഞ്ഞള്പൊടിയും ചേര്ത്ത് 10 min വെയ്ക്കണം ശേഷം കഴുകി മാറ്റി വെയ്ക്കുക.
ഇനി കുക്കെര്* വെച്ച് അതിലേക്കു എണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും പൊട്ടിക്കുക തീ കുറച്ചു അതിലേക്കു സവാള ചേര്ത്ത് വഴറ്റി നിറം മാറുമ്പോള്* ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്ത്ത് വഴറ്റുക മൂക്കുമ്പോള്* തക്കാളി ചേര്ത്ത് ഉടയാര്* ആകുമ്പോള്* പൊടികള്* ചേര്ത്ത് പച്ചമണംമാറ്റുക (തീ നന്നായി കുറക്കണം) ശേഷം അതിലേക്കു കോളിഫ്ലവര്* പൊട്ടറ്റോ ചേര്*ത്ത് നന്നായി ഇളക്കി ഒരു 2 cup വെള്ളം ചേര്ത്ത് ഉപ്പും ഇട്ടു കുക്കെര്* അടച്ചു നല്ല സൂപ്പര്* തീയില്* ഒരു വിസ്സില്* കേപ്പിച്ചു ഓഫ്* ചെയ്യുക ആവി തീര്ന്നാല്* ഉടനെ കുക്കെര്* തുറക്കണം എല്ലാം വെന്തു നല്ല പരുവം ആയിരിക്കും ഒന്നുടെ തീ ഇട്ടു തേങ്ങാപാല്* ചേര്ത്ത് ഒരു തിള വരുമ്പോള്* അടുപ്പില്* നിന്നും മാറ്റി ചപ്പാത്തി/ചോരിന്റ്റെ കൂടെ കഴിക്കുക.
NB:കറി ഒന്നുടെ കുറുകണം എന്ന് തോന്നിയാല്* അല്പം അരിപൊടി പാലില്* ചേര്ത്ത് ഇളക്കി ഒഴിച്ചാല്* മതി